Latest NewsNewsInternational

അഗ്‌നിപര്‍വ്വത സ്ഫോടനം : ആളപായമില്ല നിരവധിപ്പേരെ മാറ്റിപ്പാര്‍പ്പിച്ചു.

ജക്കാര്‍ത്ത: അഗ്‌നിപര്‍വ്വത സ്ഫോടനമുണ്ടായി. ഇന്തോനേഷ്യയിലെ ജാവ ദ്വീപില്‍ മെറാപ്പി അഗ്‌നിപര്‍വ്വതത്തിലാണ് സ്‌ഫോടനമുണ്ടായത്. പൊട്ടിത്തെറിയിൽ 11 കിലോമീറ്റര്‍ ഉയരത്തില്‍ ചുടുചാരം വമിച്ചതായും രാജ്യത്തെ ഭൗമഗവേഷണ ഏജന്‍സി അറിയിച്ചു. നിരവധിപ്പേരെ മാറ്റിപ്പാര്‍പ്പിച്ചു. ആളപായമില്ല.

Also read : ഗൾഫ് രാജ്യത്ത് നാല് പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു : വൈറസ് ബാധിതരുടെ എണ്ണം ഏഴായി

പൊട്ടിത്തെറി ഏകദേശം എട്ട് മിനിറ്റ് നീണ്ട് നിന്നു. സംഭവത്തെ തുടര്‍ന്ന് ജാവ പ്രവിശ്യയിലെ അദി സുമര്‍മോ അന്താരാഷ്ട്ര വിമാനത്താവളം അടച്ചു. ജാവ ദ്വീപിലെ യോഗകാര്‍ത്ത സിറ്റി സെന്ററില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയാണ് ഇന്തോനേഷ്യയിലെ ഏറ്റവും സജീവമായ അഗ്നിപര്‍വ്വതമായി മൗണ്ട് മെറാപ്പി സ്ഥിതിചെയ്യുന്നത്‌.

shortlink

Related Articles

Post Your Comments

Related Articles


Back to top button