CinemaLatest NewsBollywoodNews

അമരേന്ദ്ര ബാഹുബലിക്ക് ശേഷം അർജുനനാകാൻ പ്രഭാസ്

കയ്യിൽ മഹാഭാരതവും ആയി എയർപോർട്ടിൽ ആമിർ ഖാൻ എത്തിയ നാൾ മുതൽ ചർച്ചയിൽ നിറഞ്ഞു നിൽക്കുകയാണ് ആമിർ ഖാന്റെ മഹാഭാരതം സിനിമ

കയ്യിൽ മഹാഭാരതവും ആയി എയർപോർട്ടിൽ ആമിർ ഖാൻ എത്തിയ നാൾ മുതൽ ചർച്ചയിൽ നിറഞ്ഞു നിൽക്കുകയാണ് ആമിർ ഖാന്റെ മഹാഭാരതം സിനിമ. ഇപ്പോൾ കിട്ടുന്ന വിവരങ്ങൾ അനുസരിച്ച് ചിത്രത്തിൽ അർജുനന്റെ കഥാപാത്രം അവതരിപ്പിക്കാൻ ആമിർ തെലുങ്കു സൂപ്പർസ്റ്റാർ പ്രഭാസിനെ സമീപിച്ചിരിക്കുകയാണ്.

ബാഹുബലി എന്ന ചിത്രത്തിലൂടെ ലോകം എങ്ങും ആരാധകരെ നേടിയ താരം ആണ് പ്രഭാസ്. ചരിത്രവേഷങ്ങൾ തന്റെ കയ്യിൽ ഭദ്രം ആണെന്ന് ബാഹുബലി സിനിമകൾ കൊണ്ട് തെളിയിച്ചയാളാണ് പ്രഭാസ്. അമരേന്ദ്ര ബാഹുബലി എന്ന കഥാപാത്രം ഇന്നും പ്രേക്ഷകരുടെ മനസിൽ നിറഞ്ഞു നിൽക്കുകയാണ്. മുകേഷ് അംബാനിയുമായി ചേര്‍ന്ന് ആമിര്‍ നിര്‍മിക്കുന്ന മഹാഭാരത്തിന്റെ ബജറ്റ് ആയിരം കോടിയാണ്.

മറ്റുള്ള വിവരങ്ങൾ അനുസരിച്ച് ഇപ്പോൾ ഒരു ചൈനീസ് കമ്പനിയും നിർമാണ പങ്കാളികളായി എത്തിയിട്ടുണ്ട്. ഇന്ത്യയിൽ നിന്നും ആമിർ ഖാന്റെ ചിത്രങ്ങൾ ചൈനയിൽ വമ്പൻ ഹിറ്റ് ആയിരുന്നു. കൃഷ്ണന്റെ വേഷത്തിലാണ് ആമിർ എത്തുക എന്നാണ് വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button