Latest NewsIndiaAutomobile

മണിക്കൂറില്‍ 300 കിമീ വേഗതയില്‍ പറക്കുന്ന യുബര്‍ ടാക്‌സി ഇന്ത്യയിലും? സത്യാവസ്ഥ ഇങ്ങനെ

മണിക്കൂറില്‍ 300 കിമീ വേഗതയില്‍ പറക്കുന്ന യുബര്‍ ടാക്‌സി ഇന്ത്യയിലേക്കും എത്തുന്നു എന്ന വാര്‍ത്തകള്‍ സത്യാമാകാന്‍ സാധ്യത. ഓണ്‍ലൈന്‍ ടാക്‌സി സേവനദാതാക്കളായ യൂബറിന്റെ പറക്കും ടാക്‌സിയുടെ വിപണിയായി ആദ്യം പരിഗണിക്കുന്നത് അഞ്ചു രാജ്യങ്ങളെയാണ്. ആ അഞ്ചു രാജ്യങ്ങളില്‍ ഇന്ത്യയുമുണ്ടെന്നാണ് യൂബര്‍ അറിയിക്കുന്നത്.

ലൊസാഞ്ചലസില്‍ നടക്കുന്ന യൂബര്‍ എലിവേറ്റ് സമിറ്റിലാണ് പറക്കും ടാക്സിയുടെ മാതൃക ആദ്യമായി അവതരിപ്പിച്ചത്. ബാറ്ററിയാണ് പറക്കും ടാക്സിക്ക് ഊര്‍ജ്ജം നല്‍കുന്നത്. മണിക്കൂറില്‍ 300 കിലോമീറ്ററിലേറെ (200 മൈല്‍) വേഗം കൈവരിക്കാന്‍ ഈ വാഹനത്തിനു കഴിയുമെന്നാണ് യൂബറിന്റെ അവകാശവാദം. ഒറ്റത്തവണ ചാര്‍ജു ചെയ്താല്‍ ഏകദേശം 100 കിലോമീറ്റര്‍ (60 മൈല്‍) സഞ്ചരിക്കാം.

Also Read : ഷെയര്‍ടാക്സികള്‍ നിരോധിക്കുന്നു

ആദ്യ ഘട്ടത്തില്‍ പൈലറ്റിന്റെ നിയന്ത്രണത്തിലാകും പറക്കും ടാക്സികള്‍. പിന്നീട് സ്വയം പറക്കുന്ന രീതിയില്‍ ഇവ അവതരിപ്പിക്കുമെന്നാണ് കമ്പനി പറയുന്നത്. ഇപ്പോള്‍ ടാക്സി ആവശ്യപ്പെടുന്ന അതേ രീതിയില്‍ ഭാവിയില്‍ പറക്കും ടാക്സികളും വിളിക്കാനാവുമെന്നും കമ്പനി അവകാശപ്പെടുന്നു. കുത്തനെ പറന്നുയരുകയും അതുപോലെ പറന്നിറങ്ങുകയും ചെയ്യുന്ന ഇ.വി.ടി.ഒ എല്‍ (ഇലക്ട്രിക് വെര്‍ട്ടിക്കല്‍ ടേക് ഓഫ് ആന്‍ഡ് ലാന്‍ഡിങ് വെഹിക്ക്ള്‍ കണ്‍സപ്റ്റ്) എന്ന ആശയത്തെ ഹെലികോപ്റ്ററിന്റെയും ഡ്രോണിന്റെയും സമന്വയമെന്നാണ് യൂബര്‍ വിശേഷിപ്പിക്കുന്നത്.

ജപ്പാന്‍, ഓസ്ട്രേലിയ, ബ്രസീല്‍, ഫ്രാന്‍സ് എന്നിവയാണ് യൂബര്‍ ടാക്സി ആദ്യമെത്തുന്ന മറ്റ് രാജ്യങ്ങള്‍. യൂബര്‍ അധികൃതരും കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രി ജയന്ത് സിന്ഹയുമായുള്ള കൂടികാഴ്ചക്കിടെയാണ് പറക്കും ടാക്സിക്കായി ഇന്ത്യയെ പരിഗണിക്കുന്ന വിവരം യൂബര്‍ പങ്കുവെച്ചത്. പറക്കും ടാക്സിയുടെ ആദ്യ പ്രദര്‍ശന പറക്കല്‍ 2020ല്‍ ലൊസാഞ്ചലസില്‍ നടന്നേക്കും. തുടര്‍ന്ന് 2023 ഓടെ വാണിജ്യ അടിസ്ഥാനത്തില്‍ അവതരിപ്പിക്കപ്പെടും. ഇതേവര്‍ഷം തന്നെ ലൊസാഞ്ചലസിലും മറ്റൊരു രാജ്യാന്തര നഗരത്തിലും സര്‍വീസ് ആരംഭിക്കും. അതിന് ശേഷമായിരിക്കും ഇന്ത്യയിലെത്തുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button