തിരുവനന്തപുരം: സൈന്യത്തെ നേരത്തെ രക്ഷാപ്രവര്‍ത്തനത്തിന് വിളിച്ചിരുന്നുവെങ്കില്‍ മരണസംഖ്യ കുറയ്ക്കാമായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തില്‍ നടന്ന ദുരിതാശ്വാസ പ്രവര്‍ത്തനം ജനങ്ങളുടെ വിജയമാണ് അല്ലാതെ രക്ഷാപ്രവർത്തനം സർക്കാരിന്റെ വിജയമല്ല. ഡാം തുറന്നത് മൂലമുണ്ടായ പ്രളയമാണ് കേരളത്തെ മുക്കിയത്. വയനാട്ടില്‍ ചോദിക്കാനും പറയാനും ആരുമില്ലാത്തതിനാല്‍ ആര്‍ക്കും ഡാം തുറന്നു വിടാം എന്നാണോ.
ഏത് പിള്ള എന്ത് പിള്ള എന്ന മട്ടിലാണ് കെ.എസ്.ഇ.ബി ചെയര്‍മാന്‍ പ്രവര്‍ത്തിക്കുന്നത്. ഇടുക്കി ഡാം തുറന്ന വിട്ട പോലെ അറിയിപ്പ് നല്‍കി വേറെ ഏതെങ്കിലും ഡാം തുറന്നിട്ടുണ്ടോ. ഓറഞ്ച് അലര്‍ട്ട്, ബ്ലൂ അലര്‍ട്ട് എന്നൊക്കെ പറഞ്ഞാല്‍ ജനങ്ങള്‍ക്ക് അറിയാമോഎന്നും രമേശ് ചെന്നിത്തല ചോദിച്ചു.ഇറിഗേഷന്‍ വകുപ്പ് എറ്റവും വലിയ അനാസ്ഥകാട്ടി.മുല്ലപ്പെരിയാര്‍ ഡാം തുറന്നു വിടില്ല എന്നും നമ്മള്‍ തീരുമാനിച്ചാല്‍ തമിഴ്‌നാട് തുറന്നുവിടുമായിരുന്നോ എന്നും ചെന്നിത്തല ചോദിച്ചു.
കുട്ടനാട്ടില്‍ ഇപ്പോഴും വെള്ളമിറങ്ങിയിട്ടില്ല. ജലം ഒഴുകി പോവാനുള്ള സ്പില്‍വേയ്കള്‍ എല്ലാം മണ്ണിടിഞ്ഞ് തടസ്സപ്പെട്ടു കിടക്കുകയാണ്. ആലപ്പുഴ ജില്ലാ കളക്ടറെ പലവട്ടം ബന്ധപ്പെട്ടിട്ടുണ്ടും തോട്ടപ്പള്ളി സ്പില്‍വേ തുറന്നു വിടാന്‍ തയ്യാറായില്ല. എന്ത് തരം ജലവിഭവമാണ് മാത്യു ടി തോമസ് നടത്തുന്നതെന്നും രമേശ് ചെന്നിത്തല ചോദിച്ചു.
Post Your Comments