തിരുവനന്തപുരം: പ്രളയം നേരിട്ട കേരളത്തിന്റെ പുനര്‍ നിര്‍മ്മാണത്തിന് പ്രധാന വെല്ലുവിളി ധനസമാഹരണെന്നും ഇതിനുവേണ്ടി രാജ്യത്തെ വിവിധ ഭാഗങ്ങളിലുള്ള മലയാളി സംഘടനകളുടെ സഹായത്തോടെയായിരിക്കും ധനശേഖരണമെന്നും വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. പുനര്‍ നിര്‍മ്മാണത്തിനായി ധനസമാഹരണത്തിന് സത്വര നടപടികള്‍ സ്വകരിക്കാന്‍ ധാരണയായതായും ഇതിന്റെ ഭാഗമായി ലോക കേരള സഭാംഗങ്ങളെ ഉള്‍പ്പെടുത്തി മന്ത്രിമാരുടെ നേതൃത്വത്തില്‍ വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ച് പ്രവാസികളില്‍ നിന്നും പണം സ്വരൂപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രവാസികളില്‍ നിന്നുള്ള വിഭവസമാഹരണം നടത്താന്‍ മന്ത്രിമാരെ ചുമതലപ്പെടുത്തും. ലോക കേരളസഭ വഴി പ്രവാസികളില്‍ നിന്ന് വിഭവസമാഹരണം നടത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിനായി മന്ത്രിമാരെയും ഉദ്യോഗസ്ഥരെയും ഗള്‍ഫ് നാടുകളിലേക്ക് അയക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാ ജില്ലകളിലും മന്ത്രിമാരുടെ നേതൃത്വത്തില്‍ ധനസമാഹരണം നടത്തും. ദുരിതാശ്വാസ തുക മന്ത്രിമാര്‍ നേരിട്ട് കൈപ്പറ്റുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Also Read : പ്രളയം വന്നതെങ്ങനെയാണെങ്കിലും നേരിട്ടതില്‍ സംസ്ഥാന മുഖ്യമന്ത്രിയുടെ നേതൃത്വം പ്രശംസ അര്‍ഹിക്കുന്നു
കൂടാതെ നഗരങ്ങളില്‍ നിന്നും ധനസമാഹരണം നടത്തും. എല്ലാ ജില്ലകളിലും കേന്ദ്രങ്ങള്‍ നിശ്ചയിച്ച് അതാത് ജില്‌ളകളിലെ മന്ത്രിമാര്‍ നേരിട്ടെത്തി ഫണ്ട് സ്വീകരിക്കും. സെപ്തംബര്‍ 13 മുതല്‍ 15 വരെ തീയതികളിലാണ് ഇത് നടത്താന്‍ നിശ്ചയിച്ചിരിക്കുന്നത്. വ്യക്തികള്‍, സംഘടനകള്‍, വ്യാപാര സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ മന്ത്രിമാര്‍ നേരിട്ടെത്തി തന്നെ പണം ധനസമാഹരണം നടത്തുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. വീടുകളുടെയും കടകളുടെയും നാശനഷ്ടം ഡിജിറ്റലായി കണക്കെടുക്കും. ഇന്നലെ വരെ 1027 കോടി രൂപ ദുരിതാശ്വാസ നിധിയിലേക്ക് എത്തി. വിദ്യാലയങ്ങില്‍ നിന്നും സെപ്തംബര്‍ 11ന് ധനസമാഹരണം നടത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Post Your Comments