പ്രളയം സംസ്ഥാനത്ത് സംഹാരതാണ്ഡവമാടിയപ്പോള്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അഭിനന്ദനം അര്‍ഹിക്കുന്നു. ദുരിത ബാധിതര്‍ക്കൊപ്പം തോളോടു തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ച ഈ സര്‍ക്കാര്‍ എന്നും ഓര്‍മ്മിക്കപ്പെടുക തന്നെ ചെയ്യും. മികച്ച പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാരിന് കാഴ്ച വെയ്ക്കാന്‍ സാധിച്ചതോടൊപ്പം തന്നെ ചില വിവാദങ്ങളും സര്‍ക്കാരിനെ വേട്ടയാടുകയുണ്ടായി. എന്നാല്‍ ഇവയെയൊക്കെ തള്ളിക്കളഞ്ഞു കൊണ്ടാണ് സര്‍ക്കാര്‍ മുന്നോട്ട് കുതിച്ചത്.
പ്രളയക്കെടുതിയില്‍ വീണുപോയവരെ രക്ഷിക്കുന്നതിലും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ഭക്ഷണവും മറ്റ് അവശ്യ വസ്തുക്കളും എത്തിക്കുന്നതിലും ക്യാമ്പ് സന്ദര്‍ശിക്കുന്നതിലും ശുചീകരണ പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നതിലും പിണറായി സര്‍ക്കാര്‍ മുന്‍പില്‍ നിന്നു. ജാതി-മത-രാഷ്ട്രീയ ഭേദമന്യേ ജനങ്ങളെല്ലാം ഒറ്റക്കെട്ടായി പോരാടിയാണ് കേരളത്തെ മഹാവിപത്തില്‍ നിന്നും രക്ഷിച്ചെടുത്തത്. പ്രളയ ബാധിത പ്രദേശങ്ങളില്‍ മുഖ്യമന്ത്രി നേരിട്ട് സന്ദര്‍ശനം നടത്തി. സ്ഥിതികള്‍ ജനപ്രതിനിധികളോടും ഉദ്യോഗസ്ഥരോടും ചോദിച്ചറിഞ്ഞു. നിലവിലെ അവസ്ഥയ്ക്ക് പരിഹാരം കണ്ടെത്തുമെന്ന് ഉറപ്പു നല്‍കി.
പതിവായുള്ള ഗൗരവമുഖം വിട്ട് എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് ആശ്വാസമായി പിണറായി വിജയന്‍ തന്റെ സാന്നിധ്യമുറപ്പിച്ചു. എന്നാല്‍ പ്രളയക്കെടുതി ഇടത് സര്‍ക്കാരിന് അനുകൂലമാകുന്നുവെന്നുള്ള ധാരണയാലോ അല്ലെങ്കില്‍ സര്‍ക്കാരിന്റെ പ്രവൃത്തനങ്ങളില്‍ അസംതൃപ്തരായോ പ്രതിപക്ഷം ചില വിവാദങ്ങളുയര്‍ത്തുകയുണ്ടായി. പ്രളയം ഭരണകൂടത്തിന്റെ സൃഷ്ടിയാണെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചത്. സംസ്ഥാന സര്‍ക്കാരാണ് പ്രളയക്കെടുതിക്ക് കാരണമെന്നും ചെന്നിത്തല ആരോപിക്കുകയുണ്ടായി. മുന്നൊരുക്കമില്ലാതെയും മുന്നറിയിപ്പില്ലാതെയും ഡാമുകള്‍ തുറന്നുവിട്ടതും മഴ ശക്തമാകുമെന്ന മുന്നറിയിപ്പ് കെഎസ്ഇബിയും സര്‍ക്കാരും ഗൗനിച്ചില്ലെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാണിക്കുകയുണ്ടായി. 12 ലക്ഷം ജനങ്ങളെ ക്യാമ്പുകളില്‍ എത്തിച്ചതിന്റെ ഉത്തരവാദിത്വം മുഖ്യമന്ത്രിക്കാണെന്നും ഉടുതുണിക്ക് മറുതുണിയില്ലാതെ ജനത്തിന് ഓടേണ്ടി വന്നുവെന്നും പ്രതിപക്ഷം ആരോപിച്ചു.
ബാണാസുര സാഗര്‍ അണക്കെട്ട് തുറക്കുന്നത് വയനാട് ജില്ലാ കളക്ടര്‍ പോലും അറിഞ്ഞില്ലെന്നും മുന്നറിയിപ്പോ മുന്നൊരുക്കങ്ങളോ ഇല്ലാതെയാണ് പല ഡാമുകളും തുറന്നതെന്നും പ്രതിപക്ഷം വിമര്‍ശിച്ചു. എന്നാല്‍ പ്രളയക്കെടുതിയുമായി ബന്ധപ്പട്ടുയര്‍ന്ന ആരോപണ പ്രത്യാരോപണങ്ങളെ തീര്‍ത്തും അവഗണിച്ചു കൊണ്ട് ജനങ്ങള്‍ക്ക് കൈത്താങ്ങാകുന്നതില്‍ ഇടത് സര്‍ക്കാര്‍ അക്ഷീണം പ്രയത്‌നിക്കുകയുണ്ടായി. ഭരണനേതൃത്വം ഇച്ഛാശക്തിയോടെ പ്രളയക്കെടുതിയെ നേരിട്ടതിന് നാനാഭാഗത്തു നിന്നും പ്രശംസകള്‍ ഉയര്‍ന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും സൈന്യവും വിവിധ സംഘടനകളും ഏജന്‍സികളുടേയുമെല്ലാം ഫലപ്രദമായ ഏകോപനത്തിലൂടെ മലയാളികള്‍ മഹാദുരന്തത്തെ അതിജീവിക്കുകയുണ്ടായി. പ്രമുഖ ദേശീയ ദിനപത്രത്തില്‍ പിണറായിയെ ദ ക്രൈസിസ് മാനേജര്‍ എന്നാണ് വിശേഷിപ്പിച്ചത്. സ്വാര്‍ത്ഥതയില്ലാത്ത ഈ മനുഷ്യന്‍ പ്രതിബദ്ധതയുടെ പര്യായമാണെന്ന് ലേഖനം വിലയിരുത്തുന്നു.
അതേസമയം ആര്‍എസ്എസ് മുഖപത്രം കേസരിയും മുഖ്യമന്ത്രിയെ ന്യായീകരിച്ചതും കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ചതും ഇടത് സര്‍ക്കാരിന് നേട്ടമായി. മുഖപ്രസംഗം പിന്‍വലിച്ചെങ്കിലും പിണറായിയുടെ രാഷ്ട്രീയപാടവം ചര്‍ച്ചയായി. പ്രളയ ദുരന്തം നേരിട്ട സംസ്ഥാനത്ത് മുഖ്യമന്ത്രി ഇടപെട്ടത് മര്യാദപൂര്‍വ്വവും അത്യധികം ആത്മാര്‍ത്ഥയോടെയുമാണെന്ന് വിലയിരുത്തപ്പെട്ടു. അമേരിക്കയിലേക്കുള്ള ചികിത്സാ യാത്രപോലും മാറ്റിവെച്ച് ദുരന്തമുഖത്ത് ജനങ്ങള്‍ക്കൊപ്പം നിന്ന് പോരാടിയതും എടുത്തുപറയേണ്ടതു തന്നെ. വിവാദങ്ങള്‍ക്ക് ചെവി കൊടുക്കാതെ ദുരന്തത്തിന്റെ ആദ്യഘട്ടം വിജയകരമായി പൂര്‍ത്തിയാക്കിയ ഇടതു സര്‍ക്കാരിന്റെ, പുനര്‍നിര്‍മ്മാണമെന്ന രണ്ടാംഘട്ടവും വളരെ പ്രതീക്ഷയോടു കൂടിയാണ് മലയാളികള്‍ നോക്കിക്കാണുന്നത്.
Post Your Comments