Latest NewsNewsIndia

ആർട്ടിക്കിൾ 35 എ വകുപ്പിനെതിരായ ഹർജിയിൽ സുപ്രീം കോടതയിൽ വാദം ഇന്ന്

ഒരു സന്നദ്ധ സംഘടനയാണ് ആർട്ടിക്കിൾനു എതിരെ ഹർജി നൽകിയത്

ന്യൂഡൽഹി: ജമ്മുകാശ്മീരിനു പ്രത്യേകപദവി നൽകുന്ന ആർട്ടിക്കിൾ 35 എ വകുപ്പിനെതിരായി സമർപ്പിച്ച ഹർജികളിൽ ഇന്ന് സുപ്രീം കോടതി വാദം കേൾക്കും. ഒരു സന്നദ്ധ സംഘടനയാണ് ആർട്ടിക്കിൾനു എതിരെ ഹർജി നൽകിയത്. പാർലിമെന്റിൽ പാസ് ആകാതെയാണ് വകുപ്പ് പാസ് ആയതെന്നും അതുകൊണ്ട് തന്നെ ഇത് നിയമവിരുദ്ധം ആണെന്നും ഹർജിയിൽ പറയുന്നു.

ഇതിനു മുന്നേ ഈ മാസം രണ്ടു തവണ ഹർജിയിൽ വാദം കേൾക്കുന്നത് മാറ്റി വച്ചിരുന്നു. സ്ത്രീകളുടെ അവകാശങ്ങളെ ഹനിക്കുന്നതാണെന്ന് ചൂണ്ടികാട്ടിയും ഹർജികൾ ലഭിച്ചിട്ടുണ്ട്. 1954 ൽ അന്നത്തെ പ്രസിഡന്റ് രാജേന്ദ്രപ്രസാദിന്റെ പ്രത്യേക ഉത്തരവിലൂടെ ആണ് ഈ നിയമം നിലവിൽ വരുന്നത്.

ഈ വകുപ്പ് പ്രകാരം അന്യസംസ്ഥാനക്കാർക്ക് കാശ്മീരിൽ വസ്തു വാങ്ങുന്നതിനു അധികാരമില്ല, തദ്ദേശ വാസികൾ ആരെന്നു തീരുമാനിക്കാനുള്ള അധികാരം സർക്കാരിന് ആണ്. ഇതിനു പുറമെ പുറത്തു ഉള്ള ആരെയെങ്കിലും വിവാഹം കഴിക്കുന്ന യുവതിക്ക് കാശ്മീരിൽ ഉള്ള സ്വത്തുക്കളൂടെ മേൽ ഉള്ള അവകാശം നഷ്ടം ആകും.

എന്നാല്‍ ഭരണഘടന പ്രകാരം രാജ്യത്തെവിടെയും താമസിക്കുന്നതിനും വസ്തു വാങ്ങിക്കുന്നതിനും ഇന്ത്യന്‍ പൗരന് അവകാശമുണ്ടെന്നും അതുകൊണ്ട് ഈ ആർട്ടിക്കിൾ ഭരണഘടനാവിരുദ്ധം ആണെന്ന് ഹർജിയിൽ പറയുന്നു.

ഹർജി സമർപ്പിച്ചതിനു ശേഷം കാശ്മീരിൽ വലിയ പ്രതിഷേധങ്ങൾ ആണ് അരങ്ങേറിയത്. നിയമത്തെ അട്ടിമറിക്കാൻ ശ്രമിച്ചാൽ വന്‍ പ്രതിഷേധമുണ്ടാകുമെന്ന് വിഘടനവാദികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button