Latest NewsNewsSports

പ്രീ ക്വാർട്ടർ തോൽവിയോടെ ടേബിൾ ടെന്നീസ് താരം മാണിക ബാത്രയുടെ ഏഷ്യൻ ഗെയിംസ് പ്രയാണം അവസാനിച്ചു

പുരുഷന്മാരുടെ സിംഗിൾസ് മത്സരത്തിൽ അജന്ത ശരത് കമലും, സതിയാൻ ജി യും പരാജയപെട്ടു

ജാക്കർത്ത : ചൈനയുടെ വാങ് മന്യുനോട് പരാജയപ്പെട്ട് ഇന്ത്യയുടെ ടേബിൾ ടെന്നീസ് പ്രതീക്ഷയായിരുന്ന മാണിക ബത്രാ പുറത്തായി. സ്‌കോർ 2-11, 8-11, 8-1, 11-6, 4-11. ഒരു തരത്തിലുള്ള വെല്ലുവിളിയും മാണിക എതിരാളിക്ക് ഉയർത്തിയിരുന്നില്ല.

അതേസമയം പുരുഷന്മാരുടെ സിംഗിൾസ് മത്സരത്തിൽ അജന്ത ശരത് കമലും, സതിയാൻ ജി യും പരാജയപെട്ടു. അജന്ത കമൽ തായ്‌വാന്റെ ചുൻഗ് ചൈഹ്യുനോട് 7-11, 11-9, 10-12, 16-14, 9-11 എന്ന സ്കോറിനാണ് പരാജയപ്പെട്ടത്.

സതിയാൻ ജപ്പാന്റെ കെന്റ മാസുദൈറയോട് 11-9, 4-11, 9-11, 6-11, 10-12 എന്ന സ്കോറിനും പരാജയപെട്ടു. നേരത്തെ ഇന്ത്യക്ക് വേണ്ടി മിക്സഡ് ഡബിൾസിൽ അജന്ത – മാണിക സഖ്യം വെങ്കലം നേടിയിരുന്നു. ശരത് ഇന്ത്യൻ പുരുഷ ടീമിനെ നേരത്തെ വെങ്കല മെഡലിലേക്ക് നയിച്ചിരുന്നു. ടേബിൾ ടെന്നിസിൽ ഇതോടെ ആദ്യമായി മെഡൽ നേടി ഇന്ത്യ ഏഷ്യൻ ഗെയിംസ് ചരിത്രവും രചിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button