KeralaLatest News

കെഎസ്ആര്‍ടിസിയില്‍ അമ്പതോളം സര്‍വീസുകള്‍ മുടങ്ങി; കാരണങ്ങള്‍ ഇങ്ങനെ

ടയര്‍ ക്ഷാമമാണ് കെഎസ്ആര്‍ടിസി നേരിടുന്ന മറ്റൊരു വെല്ലുവിളി

കോട്ടയം: കെഎസ്ആര്‍ടിസിയില്‍ അമ്പതോളം സര്‍വീസുകള്‍ മുടങ്ങി. ഡീസല്‍ ഇല്ലാത്തതിനെ തുടര്‍ന്ന് വിവിധ ഡിപ്പോകളിലെ ബസ് സര്‍വ്വീസുകള്‍ വെട്ടിച്ചുരുക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ കെഎസ്ആര്‍ടിസി നേരിടുന്നത് മറ്റൊരു പ്രശ്‌നമാണ്. ടയര്‍ ക്ഷാമമാണ് കെഎസ്ആര്‍ടിസി നേരിടുന്ന മറ്റൊരു വെല്ലുവിളി.

Also Read : ദുരിതാശ്വാസ പ്രവര്‍ത്തനത്തിനായി കൈകോര്‍ത്ത് കെഎസ്ആര്‍ടിസിയും

ടയര്‍ ക്ഷാമവും സര്‍വിസുകളെ ബാധിച്ചിട്ടുണ്ട്. പലയിടത്തും ടയര്‍ കിട്ടുന്നില്ല. ടയറുകളുടെ റീട്രേഡിങ്ങും കാര്യക്ഷമമല്ല. ടയര്‍ ലഭിക്കുന്നില്ലെങ്കില്‍ ദീര്‍ഘദൂര സര്‍വിസുകളും നിലക്കുന്ന സാഹചര്യമുണ്ടാകുന്നു. സ്പെയര്‍ പാര്‍ട്സ് ക്ഷാമവും വരുംദിവസങ്ങളില്‍ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് ജീവനക്കാര്‍ പറയുന്നു.

Also Read : കെഎസ്ആര്‍ടിസി ജീവനക്കാരുടെ ഡ്യൂട്ടി പരിഷ്കരിക്കുന്നു

പാര്‍ട്സുകളുടെ പര്‍ച്ചേസും നടക്കുന്നില്ല. പ്രളയത്തെ തുടര്‍ന്ന കെഎസ്ആര്‍ടിസിയ്്ക്കുണ്ടായ നഷ്ടം വളരെ വലുതാണ്. 150 കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. ഇതുകാരണം വിവിധ ഓര്‍ഡനറി സര്‍വിസുകളാണ് വ്യാപകമായി വെട്ടിച്ചുരുക്കിയിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button