KeralaNews

തോമസ് ഐസക്കിൽ നിന്നും ആരും സത്യം പ്രതീക്ഷിക്കുന്നില്ല; വിമർശനവുമായി കെ സുരേന്ദ്രൻ

ജിഎസ്ടിയെ ആദ്യം നഖശിഖാന്തം എതിര്‍ത്ത ഐസക്കിന് പിന്നീട് മാറ്റി പറയേണ്ടിവന്നു

കൊച്ചി: എന്തിനേയും എതിര്‍ക്കുക എന്ന നശീകരണ വാസനയാണ് തോമസ് ഐസക്കിനെ നയിക്കുന്നതെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. ഒരു നുണ നൂറുതവണ ആവര്‍ത്തിച്ചാല്‍ അത് സത്യമാവുമെന്ന് പറഞ്ഞ ഗീബല്‍സിന്റെ കേരളാ പതിപ്പായ ഡോ തോമസ് ഐസകില്‍ നിന്ന് ആരും സത്യം പ്രതീക്ഷിക്കുന്നില്ലെന്നും നോട്ടുനിരോധനത്തിനുശേഷം 18 ലക്ഷം അക്കൗണ്ടുകളില്‍ നിന്നായി മൂന്ന് ലക്ഷം കോടിയിലധികം വരുന്ന കണക്കില്‍പ്പെടാത്ത പണം ബാങ്കുകളില്‍ വന്നിട്ടുണ്ടെന്ന സത്യം അദ്ദേഹം കാണാതെ പോവുകയാണെന്നും സുരേന്ദ്രൻ വ്യക്തമാക്കി. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Read also: കേരള പോലീസ് അന്വേഷിച്ചിരുന്നെങ്കില്‍ ഉരുട്ടിക്കൊലക്കേസ് തെളിയുമായിരുന്നില്ല: കെ സുരേന്ദ്രന്‍

ജിഎസ്ടിയെ ആദ്യം നഖശിഖാന്തം എതിര്‍ത്ത ഐസക്കിന് പിന്നീട് മാറ്റി പറയേണ്ടിവന്നു. എഡിബി ഉദ്യോഗസ്ഥരെ കരി ഓയില്‍ ഒഴിച്ചു. ഇപ്പോള്‍ സ്തുതി പാടുന്നു. പ്രളയദുരിതത്തിലെ വീഴ്ച മറയ്ക്കാന്‍ പുതിയ അടവുമായി ഇറങ്ങിയിരിക്കുകയാണ് ഐസക്കെന്നും സുരേന്ദ്രൻ പറയുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button