
ന്യൂഡല്‍ഹി: ജലവൈദ്യുത പദ്ധതികള്‍ സന്ദര്‍ശിക്കാന്‍ പാകിസ്ഥാനില്‍ നിന്നുള്ള വിദഗ്ധ സംഘത്തെ ഇന്ത്യ ക്ഷണിച്ചു. ചെനാബിലെ രണ്ട് ജലവൈദ്യുത പദ്ധതികള്‍ സന്ദര്‍ശിക്കാനാണ് പാകിസ്ഥാനെ ഇന്ത്യ ക്ഷണിച്ചിരിക്കുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ഉന്നതതല ഉഭയകക്ഷി ചര്‍ച്ചകളില്‍ ചെനാബിലെ രണ്ട് ജലവൈദ്യുത പദ്ധതികളില്‍ പാകിസ്ഥാന്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഇന്ത്യ അത് കാര്യമായി എടുത്തിട്ടില്ല. ഇമ്രാന്‍ ഖാന്‍ പ്രധാനമന്ത്രി ആയതിനു ശേഷം നടന്ന ചര്‍ച്ചയിലായിരുന്നു ഇത്. പദ്ധതിയുമായി ഇന്ത്യ മുന്നോട്ട് പോകുമെന്ന് സൂചന നല്‍കിയെന്നും പാക് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ലാഹോറില്‍ നടന്ന ചര്‍ച്ചക്കൊടുവില്‍ ചെനാബിലെത്തി പദ്ധതി സന്ദര്‍ശിക്കാന്‍ ഇന്ത്യ നിര്‍ദ്ദേശിച്ചെന്ന് പാക് ജലവിഭവ സെക്രട്ടറി ഷമൈല്‍ അഹമ്മദ് ഖവാജ അറിയിച്ചു. തങ്ങളുടെ വാദങ്ങള്‍ ഇന്ത്യ പരിഗണിച്ചില്ലെങ്കില്‍ അന്താരാഷ്ട്ര കോടതിയെ സമീപിക്കുമെന്ന നിലപാടിലാണ് പാകിസ്ഥാന്‍.
Read Also : ‘പത്മാവതിനോട് വിരോധമില്ലാതെ പാകിസ്ഥാന്‍
പാകല്‍ ദള്‍ റിസര്‍വോയറിന്റെ ഉയരം അഞ്ച് മീറ്ററാക്കണം, കല്‍നായി ജലവൈദ്യുത പദ്ധതിയുടെ നിര്‍മ്മാണത്തില്‍ സ്പില്‍വേകള്‍ സംബന്ധിച്ച് പാക് സൗകര്യങ്ങള്‍ പരിഗണിക്കണം തുടങ്ങിയവയാണ് പാകിസ്ഥാന്റെ ആവശ്യങ്ങള്‍.
1960ലാണ് ഇന്ത്യയും പാകിസ്ഥാനും ഇന്‍ഡസ് ജല കരാര്‍ ഒപ്പുവച്ചത്. വര്‍ഷത്തില്‍ രണ്ട് തവണ ഇരുരാജ്യങ്ങളിലെയും അധികാരികള്‍ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് സാങ്കേതിക കാര്യങ്ങള്‍ വിലയിരുത്തണമെന്ന് ധാരണയുണ്ട്.
Post Your Comments