NewsTechnology

കംപ്യൂട്ടറിലെ ഗൂഗിള്‍ ക്രോമില്‍ ആന്‍ഡ്രോയ്ഡ് ആപ്പുകള്‍ പ്രവര്‍ത്തിപ്പിക്കാം: എങ്ങനെയെന്നല്ലേ?

2015 ലാണ് ഗൂഗിള്‍ ക്രോം ബ്രൌസറില്‍ ഡെവലപ്പര്‍മാര്‍ക്ക് തങ്ങളുടെ ആന്‍ഡ്രോയ്ഡ് ആപ്പുകള്‍ പരീക്ഷിക്കുന്നതിനായി ‘ആപ്പ് റണ്‍ടൈം ഫോര്‍ ക്രോം (ആര്‍ക്) എന്ന പദ്ധതി ക്രോം അവതരിപ്പിച്ചത്. പിന്നീട് ഗൂഗിള്‍ ആര്‍ക് വെല്‍ഡര്‍ എന്ന പേരില്‍ ഇതിന്റെ പരിഷ്കരിച്ച ടൂളും പുറത്തിറക്കി. തുടക്കകാലത്ത് ഈ ടൂള്‍ ഡെവലപ്പര്‍മാര്‍ക്ക് മാത്രമാണ് ലഭ്യമായിരുന്നത്. എന്നാല്‍ ഇപ്പോള്‍ ആര്‍ക്കും ഡൗണ്‍ലോഡ് ചെയ്ത് ക്രോം ബ്രൌസറില്‍ ആപ്പുകള്‍ പ്രവര്‍ത്തിപ്പിക്കാവുന്നതാണ്. എങ്ങനെയെന്നല്ലേ? അതാണ്‌ ചുവടെ പറയുന്നത്.

ആദ്യം അറിഞ്ഞിരിക്കേണ്ട  കാര്യങ്ങള്‍

•ഒരു സമയം ഒരു ആപ്പ് മാത്രമേ ഇത്തരത്തില്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുകയുള്ളൂ.

• ആപ്പിന്റെ അനുസരിച്ച് ലേ ഔട്ട്‌ (പോട്രെയിറ്റ്/ലാന്‍ഡ്‌സ്കേപ്പ്) നിങ്ങള്‍ തെരഞ്ഞെടുക്കണം.

•ഫോണ്‍ മോഡിലാണോ, ടാബ്ലെറ്റ്‌ മോഡിലാണോ ആപ്പ് പ്രവര്‍ത്തിപ്പിക്കേണ്ടതെന്നും യൂസര്‍മാര്‍ നിശ്ചയിക്കണം.

•ഏറ്റവും പുതിയ പതിപ്പ് ഗൂഗിള്‍ ക്രോം ആയിരിക്കണം ഉപയോഗിക്കുന്നത്.

•ആന്‍ഡ്രോയ്ഡ് 4.4 അടിസ്ഥാനമാക്കിയുള്ളതാണ് ഈ ടൂള്‍. അതിനാല്‍ നിങ്ങള്‍ പരീക്ഷിക്കാന്‍ പോകുന്ന ആപ്പ് ആന്‍ഡ്രോയ്ഡ് 4.4 ലോ അതിന് മുകളിലോ ഉള്ളത് ആയിരിക്കണം.

ക്രോമില്‍ ആന്‍ഡ്രോയ്ഡ് ആപ്പ് പ്രവര്‍ത്തിപ്പിക്കാന്‍ ചെയ്യേണ്ട കാര്യങ്ങള്‍ 

1. നിങ്ങളുടെ കംപ്യൂട്ടറില്‍ ഗൂഗിള്‍ ക്രോം തുറക്കുക

2. ആര്‍ക് വെള്‍ഡര്‍ ആപ്പ് എക്സ്റ്റന്‍ഷന് വേണ്ടി ഗൂഗിളില്‍ തിരയുക

3. എക്സ്റ്റന്‍ഷന്‍ ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം ‘ലോഞ്ച് ആപ്പ്’ എന്നതില്‍ ക്ലിക്ക് ചെയ്ത് തുറക്കുക

4. ഇനി നിങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന ആപ്പിന്റെ എ.പി.കെ ഡൗണ്‍ലോഡ് ചെയ്യുക.

5. ‘CHOOSE’ ബട്ടണില്‍ ക്ലിക്ക് ചെയ്ത് നിങ്ങള്‍ ഡൗണ്‍ലോഡ് ചെയ്ത എ.പി.കെ എക്സ്റ്റന്‍ഷനിലേക്ക് ആഡ് ചെയ്യുക.

6. തുടര്‍ന്ന് സ്ക്രീന്‍ ഓറിയന്റേഷന്‍ മുതലായ സെറ്റിംഗ്സുകളില്‍ ആവശ്യമായവ തെരഞ്ഞെടുക്കണം.

7. തുടര്‍ന്ന് TEST എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത് ആപ്പ് തുറക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button