ഹൈദരാബാദ് : പ്രശസ്ത ടോളിവുഡ് സംവിധായിക ബി.ജയ അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖങ്ങൾ മൂലം ഹൈദരാബാദിലെ ഒരു സ്വകാര്യ ആശുപത്രയിൽ ചികിസ്തയിലായിരുന്നു ജയ. 54 വയസ്സായിരുന്നു പ്രായം. ജയയുടെ ഭർത്താവ് ബി.എ രാജു പ്രശസ്ത പബ്ലിക് റിലേഷൻസ് ഓഫീസറും (പി.ആർ.ഒ) ടോളിവുഡിലെ നിർമ്മാതാവുമാണ്.
പത്രപ്രവർത്തക എന്ന നിലയിൽ കരിയർ ആരംഭിച്ച ജയ ഒരു സിനിമാ മാസികയുടെ ജനറൽ മാനേജരായും പ്രവർത്തിച്ചിരുന്നു. പിന്നീട് ചാന്തിഗഡു എന്ന ചിത്രത്തിലൂടെയാണ് ജയ സംവിധായിക വേഷം അണിയുന്നത്. പുരുഷ മേധാവിത്വമുള്ള തെലുങ്കു ചലച്ചിത്ര മേഖലയിൽ സ്വന്തമായി വ്യക്തിമുദ്ര പതിപ്പിച്ച വളരെ ചുരുക്കം ചില വനിതാ സവിധയികമാരിൽ ഒരാളാണ് ജയ.
Also read: മലയാളത്തിലെ പ്രശസ്ത സംവിധായകൻ അന്തരിച്ചു
പുതിയ പ്രതിഭകളെ പരിചയപ്പെടുത്തുന്നതിലും ജയ സ്തുത്യർഹമായ പങ്കുവഹിച്ചിരുന്നു. ഗുണ്ടുമാഗരി മനവാട്, പ്രേമുകുലു, സവാൾ, ലൗലി എന്നിവയാണ് ജയയുടെ ശ്രദ്ധേയമായ മറ്റു ചിത്രങ്ങൾ. ജയയുടെ അവസാനത്തെ ചിത്രമായ വൈശാഖിന് സിൽവർ ക്രൗണ്‍ പുരസ്കാരവും ലഭിച്ചു.
Post Your Comments