Latest NewsInternational

പുതിയ ഭീഷണിയുമായി ട്രംപ്; ആശങ്കയോടെ രാജ്യങ്ങള്‍

ന്യുയോര്‍ക്ക്: പുതിയ ഭീഷണിയുമായി അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്, ആശങ്കയോടെ രാജ്യങ്ങള്‍. അമേരിക്കയോടുള്ള ലോക വ്യാപാര സംഘടന യുടെ നിലപാടില്‍ മാറ്റം വരുത്തിയില്ലെങ്കില്‍ സംഘടനയില്‍ നിന്നും പിന്മാറുമെന്നാണ് ട്രംപ് അറിയിച്ചിരിക്കുന്നത്. അമേരിക്കയോടു ശരിയായ രീതിയില്‍ അല്ല ഈ സംഘടന ഇടപെടുന്നതെന്ന് ബ്ലൂംബര്‍ഗ് ന്യൂസിനു നല്‍കിയ അഭിമുഖത്തില്‍ ട്രംപ് ആരോപിച്ചിരുന്നു.

ട്രംപിന്റെയും ലോക വ്യാപാര സംഘടനയുടെയും വ്യാപാര നയങ്ങള്‍ തമ്മില്‍ ഒത്തുപോകാത്തതാണ് ട്രംപിന്റെ ഭീഷണിക്കു കാരണമായി വിലയിരുത്തപ്പെടുന്നത്.ലോക വ്യാപാര സംഘടനയുടെ പ്രശ്‌നപരിഹാര കോടതിയിലേക്കു ജഡ്ജിമാരെ തെരഞ്ഞെടുക്കുന്നതില്‍നിന്നു യുഎസ് അടുത്തിടെ പിന്‍മാറിയിരുന്നു.

Also Read : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിവാഹകാര്യത്തെ കുറിച്ച് അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് പറഞ്ഞത് ഇങ്ങനെ

ഇത്തരം കാരണത്താല്‍ വിവിധ കേസുകളില്‍ വിധികള്‍ പ്രഖ്യാപിക്കാന്‍ സംഘടനയ്ക്കു കഴിയുന്നില്ല. ആഗോളവ്യാപാരത്തിനും രാജ്യങ്ങള്‍ തമ്മിലുള്ള വ്യാവസായിക തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനുമായി രൂപീകരിച്ചതാണ് ലോക വ്യാപാര സംഘടന. അമേരിക്കയോടുള്ള സംഘടനയുടെ നിലപാടില്‍ മാറ്റം വരുത്തിയില്ലെങ്കില്‍ പിന്‍മാറ്റമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് ട്രംപ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button