അഹമ്മദാബാദ്•ബംഗ്ലാവില്‍ പ്രവര്‍ത്തിച്ചിരുന്ന പെണ്‍വാണിഭ സംഘത്തെ കഴിഞ്ഞദിവസം നരന്‍പുര പോലീസ് അറസ്റ്റ് ചെയ്തു. പിമ്പ് ഉള്‍പ്പടെ മൂന്നുപേരെ അറസ്റ്റ് ചെയ്ത പോലീസ് അഞ്ച് യുവതികളെ പെണ്‍വാണിഭ കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെടുത്തി.
രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നരന്‍പുരയിലെ കിഷോര്‍ കോളനിയിലെ 6 ാം നമ്പര്‍ ബംഗ്ലാവില്‍ പോലീസ് റെയ്ഡ് നടത്തിയത്. രണ്ട് ടീമുകളായി തിരിഞ്ഞ പോലീസ്, ഇടപാടുകാരന്‍ എന്ന വ്യാജേനയാണ് സംഘത്തെ വലയിലാക്കിയത്.
READ ALSO: പെണ്‍വാണിഭം: അച്ഛനും മകനും അറസ്റ്റില്‍
പെണ്‍വാണിഭത്തിന് ഇരയാക്കപ്പെട്ട അഞ്ച് സ്ത്രീകളെ പോലീസ് രക്ഷപ്പെടുത്തി. മനോജ് ത്രിവേദി, വര്‍ഷ ജോഷി, കിഞ്ചല്‍ തര്‍ദിയ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
പോലീസ് നടത്തിയ കൂടുതല്‍ അന്വേഷണത്തില്‍ ത്രിവേദിയാണ് പെണ്‍കുട്ടികളെ എത്തിച്ചിരുന്നതെന്ന് വ്യക്തായി. വര്‍ഷ ജോഷിയാണ് സാമ്പത്തിക ഇടപാടുകള്‍ കൈകാര്യം ചെയ്തിരുന്നത്. തര്‍ദിയ ഇടപാടുകാരനാണ്. അറസ്റ്റിലായവര്‍ ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് അറിയിച്ചു.
Post Your Comments