KeralaLatest News

വേനല്‍ കാലത്ത് പോലും വറ്റാത്ത നദികള്‍ വരെ ഒറ്റയടിക്ക് വറ്റി, വെള്ളമില്ലാതെ മണൽത്തിട്ടകൾ രൂപപ്പെടുന്നു: പ്രളയത്തിന് ശേഷമുള്ള പ്രതിഭാസത്തിൽ കടുത്ത ആശങ്ക

കുത്തിയൊലിച്ച് ഒഴുകിയിരുന്ന പുഴകള്‍ ഒറ്റയടിക്ക് വറ്റി നേര്‍ത്ത ചാലായി മാറുന്നതാണ് ആശങ്ക പരത്തുന്നത്.

വീടുകളുടെ മേല്‍ക്കൂര വരെ മുക്കിയാണ് പ്രളയകാലത്ത് പുഴകള്‍ ഒഴുകികൊണ്ടിരുന്നത്. കരയെന്നോ പുഴയെന്നോ വ്യത്യാസമില്ലാത്ത കാഴ്ചയായിരുന്നു പ്രളയത്തില്‍ ഉണ്ടായിരുന്നത്. കടല്‍ പോലെ എല്ലാം മുക്കി കൊണ്ടുള്ള ഒഴുക്ക്. എന്നാല്‍ പ്രളയാനന്തരം ഉള്ള കാഴ്ചകള്‍ അതിലേറെ ആശങ്കയുണ്ടാക്കുന്നെന്നാണ് പുതിയ റിപ്പോര്‍ട്ട്. കുത്തിയൊലിച്ച് ഒഴുകിയിരുന്ന പുഴകള്‍ ഒറ്റയടിക്ക് വറ്റി നേര്‍ത്ത ചാലായി മാറുന്നതാണ് ആശങ്ക പരത്തുന്നത്. വേനല്‍ കാലത്ത് പോലും വറ്റാത്ത നദികള്‍ വരെ വറ്റിപ്പോകുന്നുണ്ടെന്നാണ് വിവരം.

പ്രളയത്തില്‍ കരകവിഞ്ഞൊഴുകിയ ഭാരതപ്പുഴ ഇപ്പോള്‍ വെള്ളം വറ്റി മണല്‍ തിട്ടകള്‍ രൂപപ്പെട്ടിരിക്കുകയാണ്. വേനല്‍ക്കാലത്തിന് സമമാണ് ഇവിടുത്തെ കാഴ്ചകള്‍.തൃശ്ശൂരും പാലക്കാടും മുക്കിയ ഗായത്രി പുഴയിലേയും ഭവാനിപ്പുഴയിലേയും അവസ്ഥ സമാനമാണ്. ഗായത്രി പുഴയിലും വെള്ളം താഴ്ന്ന് മണല്‍തിട്ടകള്‍ രൂപപ്പെട്ടിട്ടുണ്ട്. അട്ടപ്പാടി ആദിവാസി ഊരുകളില്‍ വെള്ളപ്പൊക്കമുണ്ടാക്കിയ ഭവാനിപ്പുഴയിലും വെള്ളം കുറഞ്ഞ അവസ്ഥ.ചാലക്കുടിപ്പുഴ, മണലിപ്പുഴ, കരുവന്നീര്‍ പുഴള എന്നിവിടങ്ങളിലെല്ലാം ജലനിരപ്പ് താഴ്ന്നിട്ടുണ്ട്.

ആലുവയെ പ്രളയത്തില്‍ മുക്കിയ പെരിയാറിന്‍റെ നീരൊഴുക്കിലും കാര്യമായ കുറവുണ്ടായിട്ടുണ്ട്. കോഴിക്കോട് ചാലിയാര്‍, ഇരുവഞ്ഞിപ്പുഴ, ചെറുപുഴ, കോരപ്പുഴ എന്നിവയിലെ ജലവും താഴ്ന്നിട്ടുണ്ട്. മഴക്കാലത്ത് ഉണ്ടാകുന്ന സാധാരണ ജലനിരപ്പിനേക്കാളും താഴ്ന്ന് തന്നെയാണ് ഇവിടുത്തെ ജലനിരപ്പ്. കോഴിക്കോട്ടെ പുഴകളിലും നീര്‍ത്തടങ്ങളിലും വന്‍ തോതില്‍ വെള്ളം കുറയുന്നതായി കണ്ടെത്തിയിട്ടുണ്ട്.

ചാലിയാറിലും പോഷക നദികളിലും വേനലിനെ ഓര്‍മ്മിപ്പിക്കുന്ന രീതിയിലാണ് ജല നിരപ്പ് താഴുന്നത്. ഒരുപക്ഷേ പുഴയുടെ അടിയില്‍ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടതോ ഭൂഗര്‍ഭ ജലത്തിന്‍റെ ഒഴുക്കിലും വേഗതയിലും വന്ന മാറ്റങ്ങളുമാണോ പുഴ മെലിയാല്‍ കാരണമെന്ന നിഗമനമാണ് അധികൃതര്‍ ഉയര്‍ത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button