കിഴക്കന്‍ ഓസ്‌ട്രേലിയയുടെ തലസ്ഥാനമായ പെര്‍ത്ത് നിവാസികളാണ് തീഗോളം ആകാശത്തിലൂടെ കത്തിയമര്‍ന്ന് പറക്കുന്നതായി സോഷ്യല്‍മീഡിയയിലൂടെ ചിത്രങ്ങളും ദൃശ്യങ്ങളും പങ്കുവെച്ചത്. റോഡിലൂടെയുള്ള യാത്രവേളയില്‍ പെട്ടെന്ന് ഭീമാകാരമായ എന്തോ വലിയ തീ പടര്‍ത്തി ആകാശത്തിലൂടെ നീങ്ങുന്നതായാണ് ഇവര്‍ കണ്ടത്. ആ നിമിഷത്തില്‍ തന്നെ സ്വന്തം ഫോണില്‍ ഇത് പകര്‍ത്തുകയും മറ്റുള്ളവരെ സോഷ്യല്‍ മീഡിയയിലൂടെ അറിയിക്കുകയും ചെയ്തു. വലിപ്പമേറിയ തീഗോളം പറന്നുയരുന്നത് കണ്ട എല്ലാവരും സോഷ്യല്‍ മീഡിയയിലൂടെ അവരുടെ സന്ദേഹവും ആശ്ചര്യവും പങ്കുവെച്ചു. ചിലരില്‍ ഇത് പരിഭ്രാന്തി പരത്തി എന്നാല്‍ തീഗോളം കണ്ട ചിലര്‍ എന്ത് ഭംഗിയെന്ന് പറഞ്ഞ് ആസ്വദിച്ച സംഭവങ്ങളുമുണ്ടായി.
Also Read: മുടിയഴകിൽ സമൂഹമാധ്യമങ്ങൾ കീഴടക്കി കൊച്ച് സുന്ദരി : ചിത്രങ്ങൾ കാണാം
തീഗോളം നാട്ടുകാരുടെ ഇടയില്‍ ചര്‍ച്ചാവിഷയമായതോടെ കിഴക്കന്‍ ഓസ്‌ട്രേലിയയിലെ വാനനിരീക്ഷണ കേന്ദ്രമായ പെര്‍ത്ത് ഒബ്‌സര്‍വേറ്ററിയും തീഗോളം കണ്ടതായി സ്ഥിരീകരിച്ചു. എന്നാല്‍ 1.6 അടി (50 cm) യുള്ള ഉല്‍ക്കയാണ് അവര്‍ കണ്ടതെന്ന് അറിയിച്ചു. ഉല്‍ക്കയുടെ അവശിഷ്ടം കണ്ടെത്തുന്നതിനായുളള പരിശ്രമത്തിലാണ് ശാസ്ത്രജ്ജര്‍. പെര്‍ത്ത് കണ്ടത് മാത്രമാണ് പറഞ്ഞതെന്നും തീഗോളം പറന്നുപോകുന്ന സമയം ഭീതിജനകമായ ശബ്ദമായിരുന്നുവെന്നും വീടുകളില്‍ ഇതിന്റെ പാളികള്‍ പതിക്കുന്നതിന്റെ ശബ്ദവും കേട്ടതായി നാട്ടുകാര്‍ പ്രതികരിച്ചു.
സോഷ്യല്‍ മീഡിയാ ചര്‍ച്ചക്കിടയില്‍ ലോകാവസാനത്തിന്റെ ലക്ഷണമാണ് തീഗോളം പ്രത്യക്ഷപ്പെട്ടതിന് കാരണമെന്ന് നാട്ടുകാര്‍ ഭീതി പങ്കുവെയ്ക്കുന്നുണ്ടായിരുന്നു. ശാസ്ത്രജ്ജര്‍ ഇതിലെ സത്യാവസ്ഥയെന്തെന്ന് പഠിച്ചുകൊണ്ടിരിക്കുകയാണ്. കര്‍ട്ടെയ്ന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നുളള ശാസ്ര്തജ്ജരാണ് തീഗോളത്തിന്റെ കാരണം കണ്ടെത്തുന്നതിനായി ആഴത്തിലുള്ള വലിയ പഠനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിനായി അവര്‍ ട്വിറ്ററിലൂടെ ആളുകള്‍ പങ്കുവെച്ച ചിത്രങ്ങളും ദൃശ്യങ്ങളും വിശദമായി പരിശോധിക്കും.
Check out this #fireball over Perth! With appropriate exclamation, I may add ? This was captured by Matt Payne in Bibra Lake – did you see it? Send your vids/pics to perthnews@networkten.com.au! @tendailyau @FireballsSky @perthobs pic.twitter.com/bx7h6xR4OI
— Cyndi Lavrencic (@cyndilavrencic) August 28, 2018
Post Your Comments