KeralaLatest News

ജില്ലയില്‍ 28 പേര്‍ക്ക് എലിപ്പനി സ്ഥിതീകരിച്ചു; മൂന്ന് മരണം

തൃശൂര്‍, പാലക്കാട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലും എലിപ്പനി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

കോഴിക്കോട്: പ്രളയ ജലം ഇറങ്ങിയതോടെ കോഴിക്കോട് ജില്ലയില്‍ എലിപ്പനി പടരുന്നു. ഇവിടെ രണ്ടാഴ്ചയ്ക്കിടെ രോഗം സ്ഥിതീകരിച്ച 28 പേരില്‍ മൂന്ന് പേര്‍ മരിച്ചു. ഇതിനിടെ 64 പേരാണ് എലിപ്പനി രോഗ ലക്ഷണങ്ങളോടെ വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയത്. കൂടാതെ ശുചീകരണ ജോലികളില്‍ ഏര്‍പ്പെട്ട സന്നദ്ധപ്രവര്‍ത്തകര്‍ക്കും എലിപ്പനി പിടിപെട്ടിട്ടുണ്ട്. താല്‍ക്കാലിക ആശുപത്രികള്‍ ക്രമീകരിച്ച് പ്രതിരോധനടപടികള്‍ ഊര്‍ജ്ജിതമാക്കാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം.

തൃശൂര്‍, പാലക്കാട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലും എലിപ്പനി റിപ്പോര്‍ട്ട്  ചെയ്തിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് ജില്ലകളില്‍ ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു.
ശുചീകരണ പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നവര്‍ വെള്ളത്തില്‍ ഇറങ്ങുമ്പോള്‍ മുന്‍ കരുതലുകളെടുക്കണമെന്നും മന്ത്രി പറഞ്ഞു. ഇതിനായി ആരോഗ്യ പ്രവര്‍ത്തകര്‍ നല്‍കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും എലിപ്പനിയുടെ പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിന്‍ കഴിക്കണമെന്നും മന്ത്രി പറഞ്ഞു.

താല്‍ക്കാലിക ആശുപത്രികള്‍ ക്രമീകരിച്ച് പ്രതിരോധനടപടികള്‍ ഊര്‍ജ്ജിതമാക്കാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. ഇതേസമയം സ്വകാര്യ ആശുപത്രികളെ കൂടി ഉള്‍പ്പെടുത്തി രണ്ട് മാസം നീണ്ടുനില്‍ക്കുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങളും  കോഴിക്കോട്  നടക്കും. സര്‍ക്കാര്‍ ആശുപത്രികള്‍ വഴി എലിപ്പനി പ്രതിരോധ മരുന്നുകള്‍ വിതരണം ചെയ്യും. ജില്ലാ മെഡിക്കല്‍ ഓഫീസ് കേന്ദ്രീകരിച്ച് കണ്‍ട്രോള്‍ റൂമും തുറന്നിട്ടുണ്ട്.

ALSO READ:എലിപ്പനി ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യ വകുപ്പ്: എലിപ്പനി മരണം ഇല്ലാതാക്കാം

shortlink

Related Articles

Post Your Comments

Related Articles


Back to top button