ന്യൂഡല്‍ഹി: സൗജന്യ ചാനലുകള്‍ പലതും പേ ചാനലുകളാകുന്നു. ടെലിവിഷന്‍ ചാനലുകള്‍ക്ക് നിരക്ക് പ്രഖ്യാപിക്കേണ്ട അവസാനദിനമായ, വ്യാഴാഴ്ച തീരുമാനിക്കാനിരിക്കെ ട്രായ് (ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ) യുടെ പുതിയ തീരുമാനം. പുതിയ നിയമ പ്രകാരം ചാനുകള്‍ സൗജന്യമാണോ അത് നിരക്കുണ്ടോ, ഉണ്ടെങ്കില്‍ എത്രയാണെന്ന് ഓഗസ്റ്റ് 31ന് മുമ്പായി പ്രഖ്യാപിക്കണമെന്ന് ട്രായ് ചാനല്‍ ഉടമകളോട് പറഞ്ഞിരുന്നു.
‘എന്‍.ഡി.ടി.വി ഇന്ത്യ’ എന്ന സ്വകാര്യ ന്യൂസ് ചാനലാണ് ആദ്യം സൗജന്യ ചാനലില്‍ നിന്നും പേ ചാനല്‍ ആയി മാറിയത്. 85 പൈസയാണ് നിരക്ക്. തുടര്‍ന്ന് സി എന്റര്‍ടൈന്‍മെന്റിന്റെ മുഴുവന്‍ സൗജന്യ ചാനലുകളും പേ ചാനലുകളായി പ്രഖ്യാപിച്ചു. ഇവയുടെ നിരക്കുകള്‍ പുറത്തു വിട്ടിട്ടില്ല.
നിലവിലെ നിയമ പ്രകാരം ഇഷ്്ടപ്പെട്ട നൂറ് ചാനലുകള്‍ക്ക് ട്രായ് നിര്‍ദ്ദേശിച്ചിരിക്കുന്നത് 130 രൂപയാണ്. കൂടാതെ സൗജന്യ ചാനലുകളും പേ ചാനലുകളും ഒരേ പാക്കേജില്‍ ഉള്‍പ്പെടുത്താനും പാടില്ല. ചാനലുകള്‍ സൗജന്യമാകുമ്പോള്‍ ആവശ്യമുള്ളവര്‍ ഇവ മാത്രം തിഞ്ഞെടുക്കുമെന്നതിനാലാണിത്. ഇതോടെ പല ചാനലുകള്‍ക്കും കാഴ്ചക്കാര്‍ ഇല്ലാതാകും. അതുകൊണ്ട് മുഴുവന്‍ ചാനലുകളും പേ ചാനലുകളാക്കി മാറ്റി ഒറ്റ പാക്കേജാക്കാനാണ് ആലോചന.
ALSO READ:ട്രായ് അനുമതി ലഭിച്ചിട്ടും 5ജി സ്പെക്‌ട്രം ലേല തീയതി പ്രഖ്യാപിക്കാതെ കേന്ദ്രം
പുതിയ നിയമ പ്രകാരം പൊതു വിനോദ ചാനലുകള്‍ക്ക് പരമാവധി നിരക്ക് പ്രതിമാസം 12 രൂപയാണ്. ഇന്‍ഫോടൈന്‍മെന്റ്(9), സിനിമ(10), കിഡ്‌സ്(7),ന്യൂസ്(5), സ്‌പോര്‍ട്‌സ്(19), ആധ്യാത്മികം(3) എന്നിങ്ങനെയാണ് മറ്റ് നിരക്കുകള്‍.
Post Your Comments