പ്രളയദുരന്തത്തെ അതിജീവിച്ച തങ്ങളുടെ പൈതലിന് സുബ്ഹാൻ എന്ന് പേരിട്ട് സാജിത. സുബ്ഹാൻ എന്നാൽ മഹത്വപ്പെട്ടവൻ എന്നാണ് അർത്ഥം. ഹാപ്രളയത്തിനിടയ്ക്കാണ് ചെങ്ങമനാട് കളത്തിങ്കൽ വീട്ടിൽ ജബിൽ കെ.ജലീലിന്റെ ഭാര്യ സാജിതയ്ക്ക് പ്രസവവേദന അനുഭവപ്പെടുന്നത്. ദുരിതാശ്വസാക്യാംപില് കഴിയുമ്പോഴാണ് സംഭവം. ആഗസ്റ്റ് 17 പുലർച്ച ആയപ്പോഴേക്കും വേദന രൂക്ഷമായി. തുടര്‍ന്ന് നാവവികസേനയിലെ മലയാളി കമാന്‍ഡര്‍ വിജയ് വര്‍മ്മയുടെ നേതൃത്വത്തില്‍ രക്ഷാസേന സാജിതയെ സുരക്ഷിതമായി ഹെലികോപ്റ്ററിൽ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
Read also: പ്രളയകാലത്ത് രാഷ്ട്രീയം കളിക്കാനെത്തിയ രാഹുൽ ഗാന്ധിയെ നാട്ടുകാർ ആറന്മുളയിലെ ഒരു കോളനിയിൽ കയറ്റിയില്ല
ഹെലികോപ്റ്ററിൽ നിന്നും ഗൈനക്കോളജി വിഭാഗം ഡോക്ടറുമാർ ഇറങ്ങിയാണ് സാജിതയ്ക്ക് ആത്മവിശ്വാസമേകിയത്. തുടർന്ന് ദേഹത്ത് ബെൽറ്റ് ഘടിപ്പിച്ച് സാജിത ഹെലികോപ്റ്ററിൽ കയറുന്ന ദൃശ്യങ്ങൾ ആശങ്കയോടെയാണ് കേരളം കണ്ടത്. ഒടുവിൽ എല്ലാ ആശങ്കകളും അവസാനിപ്പിച്ചുകൊണ്ട് സാജിത ആരോഗ്യവാനായ ആൺകുഞ്ഞിന് ജന്മം നൽകുകയായിരുന്നു.
Post Your Comments