ന്യൂഡല്‍ഹി: പവര്‍ബാങ്ക് ബാഗില്‍നിന്ന് നീക്കണമെന്ന് സുരക്ഷാ ഉദ്ധ്യോഗസ്ഥര്‍, പറ്റില്ലെന്ന് സ്ത്രീ. പിന്നീട് വിമാനത്താവളത്തില്‍ നടന്നത് സിനിമയെ വെല്ലുന്ന സംഭവം. ഇന്ദിരാഗാന്ധി അന്തര്‍ദേശീയ വിമാനത്താവളത്തിലാണ് സംഭവം അരങ്ങേറിയത്. ധര്‍മശാലയിലേയ്ക്ക് പോകുന്നതിനായി ടെര്‍മിനല്‍ 1 ല്‍ വിശ്രമിക്കുകയായിരുന്നു മദ്ധ്യവയസ്ക്കയായ സ്ത്രീ. പെട്ടെന്നാണ് വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ സുരക്ഷാപരിശോധനക്കായി സ്ത്രീയെ തിരികെ വിളിച്ചത്.
പരിശോധനയില്‍ പവര്‍ബാങ്ക് കണ്ടെത്തുകയും അത് ബാഗില്‍ നിന്ന് നീക്കണമെന്നും ഉദ്ദ്യോഗസ്ഥര്‍ ഇവരോട് ആവശ്യപ്പെട്ടു. ഏറെനേരം ഇവര്‍ ഉദ്യോഗസ്ഥരുമായി തര്‍ക്കിച്ചു. അവസാനം കലിപൂണ്ട ഇവര്‍ കൈയ്യില്‍ പിടിച്ചിരുന്ന പവര്‍ബാങ്ക് ടെര്‍മിനലിന്റെ ഭിത്തിയിലേയ്ക്ക് വലിച്ചെറിയുകയായിരുന്നു. വളരെ ശക്തിയായി എറിഞ്ഞതിന്റെ ആഘാതത്തില്‍ പവര്‍ബാങ്ക് ചിന്നി ചിതറുകയും ഒപ്പം ചെറിയ ഒരു തീപ്പൊരിയോടെ പൊട്ടിത്തെറിക്കുകയും ചെയ്തു.
വലിയശബ്ദം കേട്ട് ഓടിവന്ന സി. ഐ.എസ്. എഫ് ഉദ്ധ്യോഗസ്ഥര്‍ അവരെ പോലീസ് സ്റേറഷനില്‍ എത്തിച്ചു. ഐ.പി.സി 336 ഉം 285 പ്രകാരം ( മററുളളവരുടെ സുരക്ഷക്ക് ഭീഷണിയുയര്‍ത്തുക, തീ പടര്‍ത്തുന്ന വസ്തുക്കള്‍ ഉപയോഗിക്കുന്നതിലുള്ള അശ്രദ്ധ ) അറസ്റ്റ് ചെയ്തു. പിന്നിട് ഇവരെ ജാമ്യത്തില്‍ വിട്ടതായി സജ്ജയ് ഭാട്ടിയ ( എയര്‍പോര്‍ട്ട് ഡി.സി.പി ) പറഞ്ഞു. ഡിഫന്‍സ് കോളനിയില്‍ സ്ഥിരതാമസക്കാരിയായ മാളവിക തീവാരിയെന്ന 56 വയസുകാരിയെയാണ് കുറ്റം ആരോപിച്ച് പോലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് താന്‍ ചെയ്ത പ്രവര്‍ത്തിയില്‍ എയര്‍ലൈനിനോട് ഇവര്‍ മാപ്പ് അപേക്ഷിച്ചു.
Post Your Comments