മലപ്പുറം: മാലിന്യം തള്ളുന്നത് തടഞ്ഞ നാട്ടുകാരെയും യുഡിഎഫ് കൗൺസിലർമാരെയും പൊലീസ് ലാത്തിച്ചാർജ് ചെയ്തതിൽ പ്രതിഷേധിച്ച് ഇന്ന് ഹർത്താൽ. ഇന്നലെ വൈകിട്ടാണ് ലാത്തിച്ചാർജ്ജ് ഉണ്ടായത്.യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്‍റ് ഫൈസൽ തങ്ങൾ, നഗരസഭാ പ്രതിപക്ഷ നേതാവ് നിസാർ ഉൾപ്പടെയുള്ളവർക്ക് പരുക്കേറ്റു. ഇന്നലെ വൈകിട്ടാണ് പൊന്നാനി ഹാർബറിൽ മാലിന്യം തള്ളാൻ ശ്രമിച്ചത്.
ഇത് തടഞ്ഞ നാട്ടുകാർക്കും യു ഡി എഫ് കൗൺസിലർമാർക്കുമെതിരെ ആണ് ലാത്തിച്ചാർജ് നടത്തിയത്. ഇതിൽ പ്രതിഷേധിച്ച് ഇന്ന് പൊന്നാനി നഗരസഭാ പരിധിയിൽ യു.ഡി.എഫ് ഹർത്താലും പ്രഖ്യാപിച്ചു. എന്നാൽ നഗരസഭക്കെതിരെയുള്ള ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്ന് നഗരസഭാ ചെയർമാൻ പറഞ്ഞു. സ്ഥലത്തു സംഘർഷാവസ്ഥയുള്ളതിനാൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.
Post Your Comments