Kerala

കേന്ദ്ര സർക്കാരിനെ കുറ്റപ്പെടുത്തിയ സിപിഐ എം എൽ എ യോട് രോഷാകുലനായി പിണറായി വിജയൻ

ലോകമെമ്പാടുമുള്ള മലയാളികൾ സഹായിച്ചിട്ടും കേന്ദ്ര സർക്കാർ കേരളത്തിന്റെ വിളി കേൾക്കുന്നില്ലെന്നായിരുന്നു എൽദോയുടെ ആരോപണം

തിരുവനന്തപുരം: പ്രധാനമന്ത്രി കേരളത്തെ പരിഗണിക്കുന്നില്ലെന്ന് പറഞ്ഞ സിപിഐ എം എൽ എ യോട് രോഷാകുലനായി മുഖ്യമന്ത്രി പിണറായി വിജയൻ. മോദി സർക്കാർ ഉറങ്ങുകയാണെന്നും , ലോകമെമ്പാടുമുള്ള മലയാളികൾ സഹായിച്ചിട്ടും കേന്ദ്ര സർക്കാർ കേരളത്തിന്റെ വിളി കേൾക്കുന്നില്ലെന്നായിരുന്നു എൽദോയുടെ ആരോപണം. ഇതോടെ കേന്ദ്ര ധനസഹായം എത്രയാണെന്നറിയാമോ,സംസ്ഥാനം കൂട്ടുന്നത് എത്രയെന്നറിയാമോ ‘ എന്ന് മുഖ്യമന്ത്രി രോഷത്തോടെ ചോദിക്കുകയുണ്ടായി. ഇതു സംബന്ധിച്ച് എന്തെങ്കിലും ധാരണ എം എൽ എ യ്ക്കുണ്ടോയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read also: ലോകത്തുള്ള എല്ലാ മലയാളികളും ഒന്നിച്ചു നിന്നാല്‍ ഏതു പ്രതിസന്ധിയെയും തരണം ചെയ്യാം; പിണറായി വിജയൻ

അതേസമയം പ്രധാനമന്ത്രിയുടെയും,കേന്ദ്രസംഘത്തിന്റെയും പ്രതികരണം നല്ലരീതിയിലായിരുന്നുവെന്നും മനസ്സിൽ തട്ടിയ പ്രതികരണമാണ് പ്രധാനമന്ത്രിയുടെയും,കേന്ദ്ര ആഭ്യന്തര മന്ത്രിയുടെയും ഭാഗത്ത് നിന്നുണ്ടായതെന്നും മുഖ്യമന്ത്രി പറയുകയുണ്ടായി. മോദി സർക്കാരിൽ നിന്നും കൂടുതല്‍ സഹായം ലഭിക്കുമെന്ന ഉറപ്പുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button