തിരുവനന്തപുരം: കേരളം നേരിട്ട പ്രളയക്കെടുതി ചര്‍ച്ച ചെയ്യാനായുള്ള പ്രത്യേക നിയമസഭാ സമ്മേളനം തുടങ്ങി. അന്തരിച്ച മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ് പേയ്, തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി കരുണാനിധി, സോമനാഥ് ചാറ്റര്‍ജി എന്നിവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ടാണ് സമ്മേളനം ആരംഭിച്ചത്.ദുരന്തത്തെ മറികടക്കാനുള്ള പ്രവര്‍ത്തനത്തിലെ സുപ്രധാനമായ ഘട്ടമാണ് പുനര്‍നിര്‍മ്മാണത്തിന്റേത്. ക്രിയാത്മകമായ ചര്‍ച്ചയുടെയും ശരിയായ പഠനത്തിന്റെയും അടിസ്ഥാനത്തില്‍ നടപ്പിലാക്കേണ്ട ഒന്നാണ് ഇത്. അത് സംബന്ധിച്ച വിശദമായ ചര്‍ച്ചകള്‍ ഈ സഭയിലുണ്ടാകുമെന്ന പ്രതീക്ഷയാണ് സര്‍ക്കാരിനുള്ളത്.
നാല് ഘടകങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്നത്. ഒന്നാമതായി ആവശ്യമായ സമ്പത്ത് കണ്ടെത്തുക എന്നതാണ്. ഏത് തരത്തിലുള്ള പുനര്‍നിര്‍മ്മാണമാണ് നടത്തേണ്ടത് എന്നത് രണ്ടാമതായി വരുന്നു. പുനര്‍നിര്‍മ്മാണത്തിനാവശ്യമായ അസംസ്‌കൃത വസ്തുക്കളെ കണ്ടെത്തുക എന്ന ഏറെ ശ്രമകരമായ ദൗത്യവും നമുക്ക് ഏറ്റെടുക്കാനുണ്ട്. ഒപ്പം ജീവിനോപാധികള്‍ ഉറപ്പുവരുത്തിക്കൊണ്ടേ ജനജീവിതത്തെ സാധാരണ നിലയിലേക്ക് എത്തിക്കാനാവൂ. അത്തരം പ്രവര്‍ത്തനങ്ങളിലും ഊന്നുക എന്നതും പ്രധാനമാണ്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഏതൊക്കെ നിലയില്‍ സംഘടിപ്പിക്കാനാവും എന്ന കാര്യവും പുനര്‍നിര്‍മ്മാണത്തിന്റെ ഭാഗമായി ചര്‍ച്ച ചെയ്യപ്പെടേണ്ടത്.
Also Read : പ്രത്യേക നിയമസഭാ സമ്മേളനം; കെടുകാര്യസ്ഥതയുടെയും അനാസ്ഥയുടെയും ബാക്കിപത്രമാണ് പ്രളയമെന്ന് വി.ഡി സതീശന്‍
അതേസമയം നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ കാലവര്‍ഷക്കെടുതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പ്രളയത്തില്‍ 483 പേര്‍ മരിച്ചെന്ന് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. 14 പേരെ കാണാതായി. 140 പേര്‍ ചികിത്സയിലുണ്ട്. 14.5 ലക്ഷം പേര്‍ക്ക് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയേണ്ടി വന്നു. 305 ക്യാമ്പുകളിലായി ഇന്ന് 16,767 കുടംബങ്ങളിലായി 59,296 പേരുണ്ട്. സംസ്ഥാനത്തിന്റെ വാര്‍ഷിക പദ്ധതിയേക്കാള്‍ വലിയ നഷ്ടമുണ്ടായി. കേരളത്തിന്റെ പുനഃസൃഷ്ടിക്കായി ക്രിയാത്മകമായ ചര്‍ച്ചയ്ക്കായാണ് നിയമസഭ സമ്മേളിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയവര്‍ക്ക് ബിഗ് സല്യൂട്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പ്രളയത്തില്‍ മരിച്ചവര്‍ക്ക് സഭ അനുശോചനം രേഖപ്പെടുത്തി. പ്രളയക്കെടുതിയില്‍ ധനസഹായം നല്‍കിയവരെ അനുമോദിച്ചു. മണ്‍സൂണിന്റെ അവസാനം മഹാപ്രളയമായി മാറി. ഒരു ജനതയുടെ എല്ലാം നഷ്ടമായി, മുഖ്യമന്ത്രി വ്യക്തമാക്കി. പുനരധിവാസത്തിനും പുനര്‍നിര്‍മ്മാണത്തിനും മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചുവെന്നും മുഖ്യമന്ത്രി സമ്മേളനത്തില്‍ അറിയിച്ചു. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കണക്കാക്കിയതിനേക്കാള്‍ മൂന്നിരട്ടി മഴ പെയ്തു. രക്ഷാപ്രവര്‍ത്തനത്തില്‍ സര്‍ക്കാര്‍ സംവിധാനത്തെ ഫലപ്രദമായി ചലിപ്പിക്കാനായെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
Post Your Comments