മുസ്ലീം വിദ്യാര്‍ത്ഥിയുടെ സാനിറ്ററി പാഡ് പരിശോധിച്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍. ബോസ്റ്റണ്‍ ലോഗന് വിമാനത്താവളത്തിലാണ് സംഭവം. ഹാര്‍വാര്‍ഡ് യൂണിവേര്സിറ്റിയിലെ ബിരുദ വിദ്യാര്‍ത്ഥിയായ സൈനബ് മര്‍ച്ചന്റിന് സംഭവത്തെ തുടര്‍ന്ന് പരാതി നല്കി. സൈനബ് റൈറ്റ്സ് എന്ന വെബ്സൈറ്റിന്റെ സ്ഥാപകയും എഡിറ്ററുമായ സൈനബ് ബോസ്റ്റണില്‍ നിന്ന് വാഷിംഗ്ടണിലേക്ക് പോകുന്നതിനിടെയാണ് ദുരനുഭവം നേരിട്ടത്.
സാധാരണ നടത്താറുള്ള പരിശോധനയ്ക്ക് ശേഷം ‘വിശദ’ പരിശോധനയ്ക്കായി സൈനബിനോട് സ്വകാര്യമുറിയിലേക്ക് വരാന്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍, ഇത് എതിര്‍ത്ത സൈനബ് പരിശോധനയ്ക്ക് സാക്ഷികള്‍ വേണമെന്ന് ആവശ്യപ്പെട്ടു.
ഈ ആവശ്യം ഉദ്യോഗസ്ഥര്‍ അംഗീകരിച്ചില്ല. തുടര്‍ന്ന് സൈനബിന്റെ പാന്റ്സും അടിവസ്ത്രവും സാനിറ്ററി പാഡും അഴിച്ച് പരിശോധിക്കുകയായിരുന്നുവെന്നും സൈനബ് ഹോംലാന്‍ഡ് സെക്യൂരിറ്റി വകുപ്പിന് നല്കിയ പരാതിയില്‍ പറയുന്നു.
പരിശോധനയ്ക്ക് ശേഷം സൈനബ് ഉദ്യോഗസ്ഥരുടെ പേരും ഐഡി നമ്പറും അറിയണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ അവര്‍ അത് കൊടുക്കാന്‍ വിസമ്മതിക്കുകയും ബാഡ്ജ് പൊത്തി പുറത്തേക്ക് പോകുകയും ചെയ്തു.
Read Also: കേരളത്തിന് ലോകമെങ്ങു നിന്നും സഹായം പ്രവഹിക്കുമ്പോള്‍ യേശുദാസ് എവിടെ? ചോദ്യവുമായി പി.സി.ജോര്‍ജ്
യുഎസ് സര്‍ക്കാരിനെതിരെയുള്ള തന്റെ സ്വകാര്യ ബ്ലോഗുകളാകാം ഉദ്യോഗസ്ഥരെ ഇത്തരം ഒരു നടപടിയ്ക്ക് പ്രേരിപ്പിച്ചതെന്ന് സൈനബ് പരാതിയില്‍ പറയുന്നു.
തന്റെ മത വിശ്വാസങ്ങളെ കുറിച്ചും ഐഎസ് ബന്ധത്തെക്കുറിച്ചും ഇവര്‍ പരിശോധനയ്ക്കിടെ ചോദിച്ചതായും സൈനബ് പറയുന്നു. ഉദ്യോഗസ്ഥര്‍ മറുപടി പറയും വരെ ഇതിനെതിരെയുള്ള പോരാട്ടം തുടരുമെന്നും തെറ്റ് ചെയ്യാത്തതിനാല്‍ ആരെയും ഭയക്കുന്നില്ലെന്നും സൈനബ് കൂട്ടിച്ചേര്‍ത്തു.
Post Your Comments