ദുബായ്: ചരിത്ര നേട്ടം കൈവരിച്ച് ഗള്‍ഫ് കറന്‍സികള്‍. ഈ മാസം 13 മുതലാണു ഗള്‍ഫ് കറന്‍സികളുടെ വിനിമയത്തില്‍ കുതിപ്പുണ്ടായത്. ഇതോടെ ഇന്ത്യയിലേക്കുള്ള പണമൊഴുക്ക് വര്‍ധിച്ചു. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതിനെ തുടര്‍ന്നു ഗള്‍ഫ് കറന്‍സികളുടെ വിനിമയ മൂല്യം വീണ്ടും ഉയര്‍ന്നു. രണ്ടാഴ്ചയ്ക്കിടെ ഗള്‍ഫില്‍നിന്ന് കോടികളാണ് ഇന്ത്യയിലേക്ക് എത്തിയത്.
Also Read : പ്രവാസികള്‍ക്ക് തിരിച്ചടിയായി ഗള്‍ഫ് കറന്‍സിക്ക് വിലയിടിവ്
പ്രളയക്കെടുതിയില്‍ തകര്‍ന്ന കേരളത്തിന്റെ പുനരധിവാസത്തിനായി കോടികള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കും എത്തി. ഇതിനിടെയെത്തിയ ഓണവും പെരുന്നാളും പണമൊഴുക്കിന് ആക്കം കൂട്ടി. യുഎഇ ദിര്‍ഹം 19.05 രൂപ, സൗദി റിയാല്‍ 18.70 രൂപ, ഒമാന്‍ റിയാല്‍ 182.13, ബഹ്‌റൈന്‍ ദിനാര്‍ 185.92, കുവൈത്ത് റിയാല്‍ 231.50 രൂപ, ഖത്തര്‍ റിയാല്‍ 19.15 എന്നിങ്ങനെയായിരുന്നു ഇന്നലത്തെ നില.
Post Your Comments