മുംബൈ: ഒക്ടോബര്‍ 11 മുതല്‍ അന്താരാഷ്ട്ര സര്‍വീസുകള്‍ ആരംഭിക്കാനൊരുങ്ങി ഗോ എയർ. മുംബൈയില്‍ നിന്നും ഡല്‍ഹിയില്‍ നിന്നുമാണ് ആദ്യവിമാന സര്‍വീസുകള്‍ ആരംഭിക്കുന്നത്. ഇന്ത്യയിലേക്കു നേരിട്ട് സര്‍വീസുകളില്ലാത്ത ഫുക്കെ, മധ്യ ഇന്ത്യയിലേക്ക് നേരിട്ട് സര്‍വീസില്ലാത്ത മാലി തുടങ്ങിയ സ്ഥലങ്ങളിലേക്കും സർവീസുണ്ടാകും. ഇതോടെ ഇന്ത്യയില്‍ നിന്നും വിദേശ സര്‍വ്വീസുകള്‍ ആരംഭിക്കുന്ന ആറാമത്തെ വിമാനകമ്പനിയാകും ഗോ എയർ.
Read also: ടിക്കറ്റ് നിരക്കുകളിൽ കിടിലൻ ഓഫറുമായി ഗോ എയർ
വിമാന യാത്രയുടെ ബുക്കിംഗ് ഉടന്‍ ആരംഭിക്കുമെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ കോര്നെലിസ് വ്രീസ്വിജിക്ക് അറിയിച്ചു. 2005 നവംബറിലാണ് ഗോ എയര്‍ ഇന്ത്യയില്‍ സര്‍വീസ് ആരംഭിച്ചത്. നിലവിലുള്ള നിയമങ്ങളനുസരിച്ച് വിദേശ സര്‍വീസുകള്‍ നടത്തുന്നതിനുള്ള മാനദണ്ഡങ്ങളും മറ്റും ഗോ എയര്‍ പൂർത്തിയാക്കിയിരുന്നു.
Post Your Comments