യാങ്കോണ്‍: അണക്കെട്ട് വന്‍ ദുരന്തം. മ്യാന്‍മറിലാണ് നടുക്കുന്ന ദുരന്തം ഉണ്ടായിരിക്കുന്നത്. അണക്കെട്ട് തകര്‍ന്നതിനെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ 85 ഓളം ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലായി. ഏകദേശം 63,000 പേരാണ് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് വീടുകള്‍ ഉപേക്ഷിച്ച് എത്തിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
ബാഗോ പ്രവിശ്യയിലെ സ്വര്‍ ഷൗങ് അണക്കെട്ടാണ് തകര്‍ന്നത്. സംഭരണ ശേഷിക്കും അപ്പുറം അണക്കെട്ടില്‍ വെള്ളം നിറഞ്ഞതിനെ തുടര്‍ന്നാണ് തകര്‍ന്നത്. എന്നാല്‍ അണക്കെട്ട് തകരില്ലെന്ന വിശ്വാസത്തിലായിരുന്ന ജനങ്ങള്‍ വീടുകള്‍ ഒഴിഞ്ഞ് പോകാന്‍ കൂട്ടാക്കിയില്ല. 2001 നിര്‍മ്മിച്ച അണക്കെട്ടിന്റെ സ്പില്‍ വേയിലൊന്ന് തകരുകയായിരുന്നു.
read also : ജലനിരപ്പ് കൂടിയതിനെത്തുടർന്ന് ഡാം തുറന്നു; കനത്ത ജാഗ്രതാ നിര്‍ദ്ദേശം
ജൂണ്‍ മാസം മുതല്‍ തുടങ്ങിയ മണ്‍സൂണ്‍ മഴ കനത്ത നാശനഷ്ടമാണ് മ്യാന്‍മറില്‍ ഉണ്ടാക്കിയത്. വെള്ളപ്പൊക്കത്തില്‍ നിരവധി റോഡുകളും പാലങ്ങളും വെള്ളത്തിനടിയിലായി. രണ്ട് പ്രധാന നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന യാങ്കോണ്‍-മണ്ഡാലേ ഹൈവേയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്.
Post Your Comments