ന്യൂഡൽഹി: ജമ്മുകാഷ്മീരിൽ സാമൂഹികമാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തി. വ്യാഴാഴ്ച അർധരാത്രി മുതലാണ് വിലക്ക് നിലവിൽ വരുന്നത്. ഹിസ്ബുൾ മുജാഹുദ്ദീൻ തീവ്രവാദി ബുർഹാൻ വാണി കൊല്ലപ്പെട്ടതിന്റെ വാർഷികത്തിൽ അക്രമസംഭവങ്ങൾ ഒഴിവാക്കാനാണ് നിരോധനം. പോലീസാണ് സാമൂഹികമാധ്യമങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയത്.
വ്യാഴാഴ്ച രാത്രി 10 നു വിലക്ക് പ്രാബല്യത്തിൽ വരും. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെയാണ് വിലക്ക്. ദേശവിരുദ്ധ ആശയങ്ങളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കുന്നത് തടയാനാണ് നടപടിയെന്ന് പോലീസ് അറിയിച്ചു. സുരക്ഷയ്ക്കു വേണ്ടി 21,000 അർധ സൈനികരെ അധികമായി കാഷ്മീരിൽ വിന്യസിച്ചു. ബുർഹാൻ വാണി കൊല്ലപ്പെട്ടതിന്റെ വാർഷികത്തിൽ ഭീകരാക്രമണം തടയാനാണ് ഈ മുൻകരുതൽ.
ഏതുതരത്തിലുള്ള അടിയന്തിര സാഹചര്യവും നേരിടാൻ കാഷ്മീരിൽ സെെന്യം തയാറാണെന്ന് കേന്ദ്രആഭ്യന്തര സെക്രട്ടറി രാജീവ് മെഹർഷി പറഞ്ഞു. കേന്ദ്രസേനയുടെ 214 കമ്പനികൾ കാഷ്മീരിലേക്ക് അയച്ചിട്ടുണ്ട്. 2016 ജൂലൈ എട്ടിനാണ് ബുർഹാൻ വാണിയെ സെെന്യം വധിച്ചത്.
Post Your Comments