KeralaLatest News

പ്രളയം: കേരളത്തിന് പൂര്‍ണ പിന്തുണ നല്‍കി ഈ ബാങ്കുകള്‍

കുടിവെള്ളം, വൈദ്യുതി എന്നിവ പുന:സ്ഥാപിക്കുക തുടങ്ങിയവയ്ക്കാണ് സഹായം വിനിയോഗം ചെയ്യേണ്ടത്

തിരുവനന്തപുരം: കേരളത്തിന്റെ പുന:ര്‍ നിര്‍മ്മാണത്തിനായി എല്ലാ സഹായങ്ങളും നല്‍കുമെന്ന് ലോക ബാങ്കും, ഐഡിബിഐയും ഉറപ്പു നല്‍കി. ശുചിത്വം, അടിസ്ഥാന സൗകര്യ വികസനം എന്നിവയ്ക്കായിരിക്കും സഹായം നല്‍കുക. ഇതേ സമയം അടിസ്ഥാന സൗകര്യ വികസനത്തിനായി കൂടുതല്‍ സഹായം നല്‍കുമെന്നും അറിയിച്ചിട്ടുണ്ട്. പ്രളയത്തില്‍ തകര്‍ന്ന റോഡുകള്‍,പാലങ്ങള്‍ തുടങ്ങിയവ പുന:ര്‍നിര്‍മ്മിക്കുക. കുടിവെള്ളം, വൈദ്യുതി എന്നിവ പുന:സ്ഥാപിക്കുക തുടങ്ങിയവയ്ക്കാണ് സഹായം വിനിയോഗം ചെയ്യേണ്ടത്.

ALSO READ:കേരളത്തിന് റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളുടെ ധനസഹായം 40,000 രൂപ

സഹായം ലഭിക്കുന്നതിനായി കേരളം ആദ്യം ഇതിനുള്ള പദ്ധതി തയ്യാറാക്കി സമര്‍പ്പിക്കണം. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും സഹായം നല്‍കുക. പിന്നീട് സാഹചര്യത്തിനനുസരിച്ച കൂടുതല്‍ വായ്പയും നല്‍കും. ലോകബാങ്കിന്റെ ഇന്ത്യയിലെ തലവന്‍ നിഷാം അബ്ദു, ഏഷ്യന്‍ ഡെവലപ്‌മെന്റ് ബാങ്കിന്റെ തലവന്‍ കെനിഷി യോക്കോയാമ എന്നിവരുടെ നേതൃത്വത്തിലാണ് ചര്‍ച്ച നടത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍, ധനമന്ത്രി ഡോ. തോമസ് ഐസക്, ചീഫ് സെക്രട്ടറി ടോം ജോസ്, പൊതുമരാമത്ത്, ജലവിഭവ, വൈദ്യുതി വകുപ്പ് സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

.

shortlink

Related Articles

Post Your Comments

Related Articles


Back to top button