മനാമ : പ്രവാസികളെ ആശങ്കയിലാഴ്ത്തി ഈ രാജ്യത്തും മൂല്യവര്‍ധിത നികുതി നടപ്പിലാക്കുന്നു. പ്രവാസികള്‍ ഏറെയുള്ള ബഹറിനിലാണ് മൂല്യവര്‍ധിത നികുതി നടപ്പിലാക്കുന്നത്. വാറ്റ് നടപ്പിലാക്കുന്നതിനുള്ള ഏകീകൃത ഗള്‍ഫ് കരാര്‍ ബഹ്റൈന്‍ അംഗീകരിച്ചതിന്റെ ചുവട് പിടിച്ചാണ് രാജ്യത്ത് മൂല്യവര്‍ധിത നികുതി അടുത്ത വര്‍ഷം ആദ്യത്തോടെ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് സാമ്പത്തിക വിദഗ്ധര്‍ അറിയിച്ചു.
Read Also : ‘വാറ്റ്’ : യുഎഇയില്‍ വീട്ടുവാടക കുത്തനെ കൂടും
വാറ്റ് നടപ്പിലാക്കുന്നതിനാവശ്യമായ ഭരണഘടനാപരവും നിയമപരവുമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്ന മുറക്ക് അടുത്ത വര്‍ഷം ആദ്യത്തോടെ രാജ്യത്ത് മൂല്യ വര്‍ധിത നികുതി നടപ്പില്‍ വരുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ നിഗമനം. ബഹുഭൂരിപക്ഷ ഉല്പന്നങ്ങള്ക്കും ഈ നികുതി ബാധകമാകാത്തതിനാല്‍ കുറഞ്ഞ വരുമാനക്കാരായ പൗരന്മാരെ ഇത് ബാധിക്കില്ലെന്നാണ് സാമ്പത്തിക മന്ത്രാലയത്തിന്റെ വിലയിരുത്തല്‍.
Post Your Comments