Latest NewsKerala

സെപ്റ്റംബര്‍ വരെ നിരവധി ട്രെയിനുകള്‍ റദ്ദാക്കി

തിരുവനന്തപുരം: ട്രെയിന്‍ യാത്രക്കാര്‍ ശ്രദ്ധിയ്ക്കുക.. അടുത്ത മാസവും ട്രെയിനുകള്‍ ഓടുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി. പല ട്രെയിനുകളും വൈകിയാണ് ഓടുക. നിരവധി ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്. പ്രളയക്കെടുതിയെ തുടര്‍ന്നു റെയില്‍വേ ട്രാക്കില്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനെ തുടര്‍ന്നാണ് അടുത്ത ട്രെയിനുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.

ഗുരുവായൂര്‍-തൃശൂര്‍, പുനലൂര്‍-കൊല്ലം, ഗുരുവായൂര്‍-പുനലൂര്‍, എറണാകുളം-കായംകുളം, കായംകുളം-എറണാകുളം (കോട്ടയം വഴി) എന്നീ ട്രെയിനുകള്‍ രണ്ടു വരെ പൂര്‍ണമായും റദ്ദാക്കിയിട്ടുണ്ട്.

Read Also : ദക്ഷിണ റെയിൽവേ ട്രെയിനുകളിടെ സമയം നാളെ മുതല്‍ മാറും: സമയ ക്രമം ഇങ്ങനെ

തൃശൂര്‍-കോഴിക്കോട് പാസഞ്ചര്‍ ട്രെയിന്‍ തൃശൂര്‍-ഷൊര്‍ണൂര്‍ ഭാഗത്തേക്ക് സര്‍വീസ് നടത്തില്ല. എറണാകുളം-കണ്ണൂര്‍ ഇന്റര്‍സിറ്റി എക്സ്പ്രസ് ഷൊര്‍ണൂര്‍-കണ്ണൂര്‍ സെക്ഷനില്‍ ഓടില്ല. പാലക്കാട് ഡിവിഷന്റെ കീഴില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി എക്സ്പ്രസ് രണ്ടു മണിക്കൂര്‍ 40 മിനിറ്റ് വൈകി മാത്രമേ വ്യാഴാഴ്ച കോഴിക്കോട് എത്തുകയുള്ളു.
എറണാകുളം-ഹസ്രത്ത് നിസാമുദീന്‍, നാഗര്‍കോവില്‍-മംഗലാപുരം പരശുറാം കൊച്ചുവേളി-ലോകമാന്യതിലക് ഗരീബ്രഥ്, പൂന-എറണാകുളം ബൈവീക്ക്ലി സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ്, തിരുവനന്തപുരം-ലോകമാന്യതിലക്, നേത്രാവതി കുര്‍ള എക്സ്പ്രസ് ട്രെയിനുകള്‍ പള്ളിപ്പുറം-കുറ്റിപ്പുറം ഭാഗത്ത് 20 മുതല്‍ 60 മിനിറ്റ് വരെ വൈകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button