ന്യൂഡല്‍ഹി: ജീവനക്കാരുടെ ക്ഷാമബത്ത വര്‍ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ക്ഷാമബത്തയാണ് കേന്ദ്രം രണ്ട് ശതമാനം വര്‍ധിപ്പിച്ചത്.. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ വ്യാഴാഴ്ച ചേര്‍ന്ന കേന്ദ്ര മന്ത്രിസഭ യോഗത്തിലായിരുന്നു തീരുമാനം.
Read Also : സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം വര്‍ധിപ്പിച്ചു
2018 ജൂലായ് ഒന്ന് മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് വര്‍ധനവ്. 48.41 ലക്ഷം ജീവനക്കാര്‍ക്കും 62.03 ലക്ഷം പെന്‍ഷന്‍കാര്‍ക്കുമായി ആകെ 1.1 കോടി പേര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ഏഴാം ശമ്പളകമ്മീഷന്റെ ശുപാര്‍ശ പ്രകാരമാണ് ബത്ത വര്‍ധിപ്പിക്കുന്നത്.
Post Your Comments