Kerala

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം വര്‍ധിപ്പിച്ചു

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും വര്‍ധിപ്പിച്ചു. ചുരുങ്ങിയ വര്‍ധന 2000 രൂപയും കൂടിയ വര്‍ധന 12000 രൂപയുമാണ് . പുതിയ ശമ്പള സ്കെയില്‍ അടുത്ത മാസം മുതല്‍ 2014 ജൂലൈ മുതലുള്ള മുന്‍കാലപ്രാബല്യത്തോടെ നടപ്പില്‍ വരുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. പത്താം ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ട് ഭേദഗതികളോടെ നടപ്പാക്കും. ഭേദഗതികളിലൂടെ 8122 കോടിയുടെ ബാധ്യത 7,222 കോടിയായി കുറച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ഫെബ്രുവരി 2016 വരെയുള്ള കുടിശിക ഗഡുക്കളായി നല്‍കും. 2017 ഏപ്രില്‍ മുതല്‍ നാലു ഗഡുക്കളായാണു നല്‍കുന്നത്. പെന്‍ഷകാര്‍ക്കു മെഡിക്കല്‍ ഇന്‍ഷുറന്‍സ് ലഭിക്കും. കമ്മീഷന്‍ ശിപാര്‍ശ ചെയ്ത ബത്തകള്‍ അതേപടി നല്‍കും. പെന്‍ഷന്‍ നിര്‍ണയത്തിനുള്ള ശിപാര്‍ശകളും അംഗീകരിച്ചു.

സര്‍വകലാശാലകളിലും സര്‍ക്കാര്‍ ജീവനക്കാര്‍ക്കൊപ്പം ശമ്പളം ലഭിക്കും. ശമ്പള പരിഷ്ക്കരണത്തിന് ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗം അനുമതി നല്‍കിയിരുന്നു. ശമ്പള പരിഷ്കരണ കമ്മീഷന്‍ റിപ്പോര്‍ട്ടിന്മേലുള്ള മന്ത്രിസഭാ ഉപസമിതിയുടെ ശിപാര്‍ശ സര്‍ക്കാര്‍ അംഗീകരിക്കുകയും ചെയ്തു.

shortlink

Post Your Comments


Back to top button