പഞ്ചാബ്: വൃദ്ധയെ പോലീസ് നടുറോഡിലിട്ട് ക്രൂരമായി മർദ്ദിക്കുന്നതിനെ ദൃശ്യങ്ങൾ പുറത്ത്. ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നൽകേണ്ടവർ തന്നെയാണ് ഈ ക്രൂരത കാട്ടുന്നത്. പഞ്ചാബിലെ ഒരു പൊലീസ് ഉദ്യേഗസ്ഥാൻ വൃദ്ധയെ ക്രൂരമായി മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ചെയ്ത ജോലിക്ക് കൂലി ആവശ്യപ്പെട്ടതിനായിരുന്നു 70കാരിയായ ജസ്ബിര്‍ കൌര്‍ എന്ന വൃദ്ധയോട് പൊലീസിന്റെ പരാക്രമം.
ALSO READ: 72ാം വയസിലും അധ്വാനിച്ച് ജീവിക്കുന്ന വൃദ്ധയെ സൂപ്പര്വുമണെന്ന് വിശേഷിപ്പിച്ച് സേവാഗിന്റെ ട്വീറ്റ്
വീഡിയോ കടപ്പാട്: ഇന്ത്യ ടുഡേ
വൃദ്ധയെ മുടിയിൽ പിടിച്ച് താഴെ തള്ളിയിടുകയും, നിരവധി തവണ മുഖത്താഞ്ഞടിക്കുകയും ചെയ്യുന്നതും വീഡിയോയിൽ കാണാം. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ബ്രിക് കില്‍ന്‍ എന്ന കമ്പനിയിലെ തൊഴിലാളികള്‍ വേതനം ആവശ്യപ്പെട്ടു കൊണ്ട് സമരം നടത്തുകയായിരുന്നു. ഇവർക്ക് നേരെയായിരുന്നു പോലീസിന്റെ പരാക്രമം ആക്രമണം.
Post Your Comments