ഭോപ്പാല്‍: കടങ്ങള്‍ ഏറെയുണ്ട് എന്നിട്ടും 72ാം വയസ്സിലും ഈ അമ്മ ജീവിക്കുന്നത് സ്വന്തം അധ്വാനത്തിലൂടെ. അതു മാത്രമല്ല ഈ അമ്മയുടെ അധ്വാനത്തിന്റെ മഹത്വം ലോകത്തോട് വിളിച്ച് പറഞ്ഞത് ക്രിക്കറ്റ് താരം സാക്ഷാല്‍ വീരേന്ദര്‍ സേവാഗ്. അതും ട്വിറ്റര്‍ വഴി. ഭോപ്പാല്‍ ജില്ലാ കലക്ടറേറ്റില്‍ ടൈപ്പ് റൈറ്ററുമായി ഇരുന്ന് വേഗം ടൈപ്പ് ചെയ്യുന്ന അമ്മയെ സൂപ്പര്‍വുമണ്‍ എന്നാണ് സേവാഗ് വിശേഷിപ്പിച്ചത്. ഈ മാസം 12നാണ് സേവാഗ് കുറിപ്പോട് കൂടിയ വീഡിയോ ട്വീറ്റ് ചെയ്തത്.
ലക്ഷ്മിഭായി എന്നാണ് ഇവരുടെ പേര്. ഇവര്‍ മധ്യപ്രദേശിലെ സെഹോര്‍ സ്വദേശിനിയാണെന്നും യുവജനങ്ങള്‍ ഇവരില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ടെന്നും സേവാഗ് പറയുന്നു. ഇവരുടെ മകള്‍ക്ക് അപകടം സംബന്ധിച്ചതിനെ തുടര്‍ന്ന് ചികിത്സ നടത്താന്‍ വലിയൊരു തുക വായ്പയെടുത്തിരുന്നു. എനിക്ക് യാചിക്കുന്നത് ഇഷ്ടമല്ലെന്നും തനിക്ക് ഈ ജോലി ലഭിച്ചത് കലക്ടറുടേയും സബ് കലക്ടറുടേയും സഹായം കൊണ്ടാണെന്നും ലക്ഷമിബായി വ്യക്തമാക്കി. സേവാഗ് വീഡിയോ ഷെയര്‍ ചെയ്തതില്‍ സന്തോഷമുണ്ടെന്നും കടം വീട്ടണമെന്നും സ്വന്തമായി വീട് വേണമെന്നുമാണ് ആഗ്രഹമെന്നും ലക്ഷമി പ്രതീക്ഷയോടെ പറയുന്നു.
വീരേന്ദര്‍ സേവാഗിന്റെ ട്വീറ്റ്
A superwoman for me. She lives in Sehore in MP and the youth have so much to learn from her. Not just speed, but the spirit and a lesson that no work is small and no age is big enough to learn and work. Pranam ! pic.twitter.com/n63IcpBRSH
— Virender Sehwag (@virendersehwag) June 12, 2018
Post Your Comments