തിരുവനന്തപുരം: കേരളം മുഴുവൻ പ്രളയക്കെടുതിയിൽ ദുരിതം അനുഭവിക്കുന്നതിനിടെ വിദേശയാത്രാ നടത്തിയ മന്ത്രി കെ രാജുവിന് സിപിഐയുടെ പരസ്യശാസനയും താക്കീതും. ഔദ്യോഗിക പരിപാടികള്‍ക്കല്ലാതെ സിപിഐ മന്ത്രിമാര്‍ ഇനിമുതല്‍ വിദേശ യാത്ര നടത്താന്‍ പാര്‍ട്ടി അനുമതി നല്‍കില്ലെന്നും സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് അറിയിച്ചു. മന്ത്രി ചെയ്തത് അനൗചിത്യമാണെന്ന സംസ്ഥാന എക്സിക്യൂട്ടീവ് യോഗം വിലയിരുത്തി.
ALSO READ: പ്രളയക്കെടുതി; നാശനഷ്ടം വിലയിരുത്താന്‍ കേന്ദ്ര സംഘം ഇന്നത്തും.
എന്തൊക്കെ ന്യായീകരണങ്ങള്‍ നിരത്തിയാലും മന്ത്രി ചെയ്തത് തെറ്റാണ്. ഇത് പാര്‍ട്ടിയ്ക്ക് ബോധ്യപ്പെട്ടതുകൊണ്ടാണ് അച്ചടക്കനടപടി സ്വീകരിക്കുന്നതെന്നും കാനം രാജേന്ദ്രന് പറഞ്ഞു. ഔദ്യോഗികമായ പരിപാടികള്‍ക്കല്ലാതെ മന്ത്രിമാര്‍ ഇനി വിദേശ സന്ദര്‍ശനം നടത്തേണ്ടതില്ല. ചീഫ് വിപ്പ് സ്ഥാനത്തേക്ക് കുറിച്ച് പാര്‍ട്ടിയില്‍ ചര്‍ച്ച നടന്നിട്ടില്ലെന്നും തീരുമാനമായാല്‍ അറിയിക്കുമെന്നും കാനം വ്യക്തമാക്കി.
Post Your Comments