CinemaMollywoodLatest NewsNewsEntertainment

തന്റെ കലാരംഗത്തേക്കുള്ള അരങ്ങേറ്റത്തെ കുറിച്ച് മമ്മൂട്ടി

താൻ ഏഴാം ക്‌ളാസിൽ പഠിക്കുമ്പോൾ ആണ് ആദ്യം ആയി കല രംഗത്തേക്ക് വന്നതെന്ന് മെഗാ സ്റാർ മമ്മൂട്ടി

താൻ ഏഴാം ക്‌ളാസിൽ പഠിക്കുമ്പോൾ ആണ് ആദ്യം ആയി കല രംഗത്തേക്ക് വന്നതെന്ന് മെഗാ സ്റാർ മമ്മൂട്ടി. സ്കൂളിലെ ഒരു ടാബ്ലോയിൽ ഒരു പട്ടാളക്കാരൻ ആയിട്ടാണ് അദ്ദേഹത്തിന്റെ അരങ്ങേറ്റം. ഒരു മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. തനിക്ക് വാപ്പ തന്നിരുന്ന പിന്തുണയെ കുറിച്ചും മമ്മുക്ക വാചാലനാകുന്നു.

കുട്ടിക്കാലത്തു ഉമ്മയുടെ വീട്ടിൽ നിന്നായിരുന്നു പഠിച്ചിരുന്നത്. സ്കൂളിലെ ഒരു ടാബ്ലോയിൽ ആ സമയത്ത് ഒരു പട്ടാളക്കാരന്റെ വേഷം അവതരിപ്പിക്കാൻ അവസരം ലഭിച്ചു. ഒരു കാക്കി യൂണിഫോം വേണമായിരുന്നു. മിലിറ്ററി ഗ്രീൻ ഒന്നും അന്നില്ല. ഞങ്ങടെ സ്കൂളിൽ എൻസിസി ഒന്നും അന്ന് എത്തിയിട്ടില്ല. കാക്കിപാന്റും കാക്കിഷര്‍ട്ടും കാക്കിത്തൊപ്പിയും വേണം. അത് എത്തിക്കാം എന്ന് വാപ്പ വക്കും തന്നത് ആണ്. ടാബ്ലോ ഉള്ള ദിവസം ഇതും കാത് ഞാനിരിക്കുകയാണ്. വാപ്പയെ ആണേൽ കാണാനും ഇല്ല. എനിക്ക് ആണേൽ കരച്ചിൽ വരുന്നോ എന്ന് വരെ തോന്നി. അപ്പൊ ആണ് വാപ്പയുടെ നിഴൽ മുറ്റത്ത് കണ്ടത്. വാപ്പ നടക്കുകയല്ല ഓടുകയായിരുന്നു. ആകെ വിയർത്ത് കുളിച്ച് വന്ന അദ്ദേഹം എനിക്ക് യൂണിഫോം തന്നു. തോളിൽ ഒരു തട്ടും തട്ടി. പിന്നീടാണ് വാപ്പ താമസിക്കാൻ കാരണം അറിയുന്നത്. കാക്കി തുണി എടുത്ത് തയ്പ്പിച്ചു കൊണ്ടാണ് അന്ന് വാപ്പ എത്തിയത്. മമ്മുട്ടി പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button