വയനാട്: വയനാട്ടില്‍ ജനങ്ങളെ ആശങ്കയിലാഴ്ത്തി ഭൂമി നിരങ്ങി നീങ്ങല് തുടരുന്നു. പത്തോളം പ്രദേശങ്ങളിലാണ് കുന്നുകള്‍ നിരങ്ങി നീങ്ങിയത്. മാനന്തവാടിക്കടുത്ത് ദ്വാരകയില്‍ ഒരേക്കറോളം സ്ഥലം രണ്ടാള് താഴ്ചയിലേക്ക് താണു പോയി. മാനന്തവാടി താലൂക്കിലെ ദ്വാരക ചാമടത്തു പടിയിലെ ഒരേക്കര്‍ പറമ്പ് നാലു മീറ്ററോളം താഴ്ന്നു പോയി.
ALSO READ: പ്രളയശേഷം ഇടുക്കിയുടെ ദയനീയാവസ്ഥയെ കുറിച്ച് മന്ത്രി എം.എം മണി
പ്രളയത്തെ തുടർന്ന് പ്രദേശങ്ങളിലെ റോഡ് കാല്‍നട യാത്രക്ക് പോലും പറ്റാത്തവിധം അപകടാവസ്ഥയിലായി. വീടുകള്‍ അപകടാവസ്ഥയിലായതിനെ തുടര്‍ന്ന് പലരും താമസം മാറിയിരിക്കുകയാണ്. ജില്ലയിലെ പല പ്രദേശങ്ങളിലും സമാന സാഹചര്യമാണ്.
Post Your Comments