
ചെന്നൈ: അന്തരിച്ച ഡി.എം.കെ. അദ്ധ്യക്ഷന്‍ എം.കരുണാനിധിയുടെ ഭാര്യ ദയാലു അമ്മാളുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രിയോടെ ദയാലു അമ്മാളുവിനെ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ദയാലു അമ്മാളുവിന്റെ ആരോഗ്യസ്ഥിതിയെ കുറിച്ച് വെളിപ്പെടുത്താന്‍ ഡോക്ടര്‍മാര്‍ വിസമ്മതിച്ചു. ഉടന്‍ തന്നെ മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തിറക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
ALSO READ: കരുണാനിധിയുടെ ശവപേടകത്തിൽ തങ്കത്തിൽ ആലേഖനം ചെയ്‌ത കവിത എഴുതിയത് അദ്ദേഹം തന്നെ
Post Your Comments