കണ്ണൂര്‍: അഞ്ച് വിദ്യാര്‍ത്ഥികളെ കണ്ണൂര്‍ സര്‍വകലാശാല പുറത്താക്കി. ഡിഗ്രി പരീക്ഷയില്‍ പരാജയപ്പെട്ടിട്ടും പിജിക്ക് പ്രവേശനം നേടിയ അഞ്ച് വിദ്യാര്‍ത്ഥികളെയാണ് കണ്ണൂര്‍ സര്‍വ്വകലാശാല പുറത്താക്കിയത്. പാലയാട് കാമ്പസില്‍ പഠിച്ചുകൊണ്ടിരിക്കുന്ന എസ്.എഫ്.ഐ, എ.ബി.വി.പി നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരെയാണ് പുറത്താക്കിയത്.
read also :കണ്ണൂര്‍ സര്‍വകലാശാലയില്‍ വിദ്യാര്‍ഥിനികള്‍ക്ക് വകുപ്പ് മേധാവിയുടെ പീഡനം
എസ്.എഫ്.ഐ നേതാക്കളായ ഹസ്സന് എം.കെ, മുബഷീര്‍, എ.ബി.വി.പി നേതാവ് രഞ്ജിത്ത് എന്നിവരുള്‍പ്പെടെയുള്ളവരെയാണ് പുറത്താക്കിയത്. ഇവര്‍ക്ക് പി.ജി പഠനത്തിന് മതിയായ യോഗ്യത ഇല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഉത്തരവിറക്കിയത്.
Post Your Comments