Latest NewsIndia

മാവോവാദികളും തീവ്രവാദികളും സഖ്യമുണ്ടാക്കുന്നുവെന്ന് ഇന്റലിജന്‍സ് റിപ്പോർട്ട്

കശ്മീരിലെ തീവ്രവാദികളും സായുധ പോരാട്ടത്തില്‍ ഏര്‍പ്പെട്ടിട്ടുള്ള മാവോയിസ്റ്റുകളും തമ്മില്‍ സഖ്യമുണ്ടാക്കുവാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായി ഇന്റലിജന്‍സ് റിപ്പോർട്ട്

ഡൽഹി: കശ്മീരിലെ തീവ്രവാദികളും സായുധ പോരാട്ടത്തില്‍ ഏര്‍പ്പെട്ടിട്ടുള്ള മാവോയിസ്റ്റുകളും തമ്മില്‍ സഖ്യമുണ്ടാക്കുവാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായി ഇന്റലിജന്‍സ് റിപ്പോർട്ട്. ഭീമാ കൊറേഗാവില്‍ അക്രമത്തെ തുടര്‍ന്ന് മഹാരാഷ്ട്ര പോലീസ് പിടിച്ചെടുത്ത കത്തുകളില്‍ നിന്ന് ലഭിച്ച വിവരങ്ങളും കാശ്മീരില്‍ നിന്നുള്ള മറ്റ് തെളിവുകളുമാണ് ഇന്റലിജന്‍സ് ഏജന്‍സിയെ ഇത്തരമൊരു നിരീക്ഷണത്തിലേക്ക് എത്തിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Also Read: കേരളത്തിന് റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളുടെ ധനസഹായം 40,000 രൂപ

ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കായി കാശ്മീര്‍ താഴ്വരയിലേക്ക് ധാരാളം വിദേശ പണമെത്തുന്നുണ്ട്. നക്‌സലുകള്‍ക്ക് ഈ പണവും സഹായങ്ങളും രാജ്യത്തുടനിളം എത്തുന്നുണ്ടെന്നാണ് ഇന്റലിജന്‍സ് പറയുന്നത്. നിരവധി തീവ്രവാദ പ്രവർത്തനങ്ങൾ ഇവര്‍ നടത്തുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. അന്തര്‍ദേശീയ തലത്തില്‍ വിഷയം സൃഷ്ടിക്കാനും കൊലപാതകങ്ങൾ നടത്താനും ആസൂത്രണം ചെയ്തതിനെ തുടർന്നാണ് രാജ്യത്ത് പ്രമുഖരായ മാവോയിസ്റ്റ് അനുകൂലികളില്‍ ചിലരെ അറസ്റ്റ് ചെയ്തതെന്നാണ് റിപ്പോർട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button