ജക്കാർത്ത: ഏഷ്യൻ ഗെയിംസ് അത്ലറ്റിക്സ് 4×400 റിലേ ഇന്ത്യയുടെ പുരുഷ വിഭാഗം ടീം ഫൈനലിലെത്തി. ഇന്ന് നടന്ന രണ്ടാം ഹീറ്റ്സില്‍ 3:06:48 എന്ന സമയത്ത് ഫിനിഷ് ചെയ്ത് രണ്ടാം സ്ഥാനക്കാരായാണ് ഇന്ത്യൻ ടീം ഫൈനലിലേക്ക് കടന്നത്. കുഞ്ഞു മുഹമ്മദ്, ജീവന് സുരേഷ്, ജിത്തു ബേബി, ധരുണ്‍ അയ്യാസാമി എന്നിവരാണ് ടീമിലെ അംഗങ്ങള്‍. ഇതോടെ ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഈ ഇനത്തിലും സജീവമായിരിക്കുകയാണ്.
Also Read: ഏഷ്യൻ ഗെയിംസ് അത്ലറ്റിക്സ്: ട്രിപ്പിൾ ജംപിൽ അർപീന്ദറിന് സ്വർണം
Post Your Comments