Latest NewsSports

ഏഷ്യന്‍ ഗെയിംസ്; അത്‌ലറ്റിക്‌സില്‍ ഇന്ത്യക്ക് ഇരട്ടിമധുരം

കേരളത്തിലെ പ്രളയത്തില്‍ സഹായിച്ച എല്ലാവര്‍ക്കുമായി താന്‍ മെഡല്‍ സമര്‍പ്പിക്കുന്നെന്ന്

ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസില്‍ 800 മീറ്ററില്‍ സ്വര്‍ണവും വെള്ളിയും കരസ്ഥമാക്കി ഇന്ത്യന്‍ താരങ്ങള്‍. സ്വര്‍ണ പ്രതീക്ഷയുണ്ടായിരുന്ന മലയാളി താരം ജിന്‍സണ്‍ ജോണ്‍സനെ പിന്തള്ളി ഇന്ത്യന്‍ താരം മന്‍ജിത് സിംഗാണ് സ്വര്‍ണം നേടിയത്. വെള്ളി മെഡലാണ് ജിന്‍സണ്‍ ഇന്ത്യക്കായി നേടിയത്. 1:46:15 സെക്കന്‍ഡ് സമയത്തില്‍ മന്‍ജിത്തും 1:46:35 സെക്കന്‍ഡില്‍ ജിന്‍സണും മത്സരം പൂര്‍ത്തിയാക്കി.

 

4×400 മീറ്റര്‍ മിക്‌സഡ് റിലേയില്‍ മലയാളി താരം മുഹമ്മദ് അനസ് ടീമിന് വെള്ളി ലഭിച്ചിരുന്നു. പൂവമ്മ, അനസ്, ഹിമാ ദാസ്, ആരോക്യ രാജീവ് എന്നിവരാണ് റിലേ ടീമിലുണ്ടായിരുന്നത്. 3:15.71 മിനിറ്റിലാണ് ഇന്ത്യന്‍ ടീം ഫിനിഷിംഗ് പോയന്റില്‍ എത്തിയത്.

ഇതോടെ ഏഷ്യന്‍ ഗെയിംസിന്റെ പത്താം ദിനമായപ്പോള്‍ ഇന്ത്യ ആകെ 50 മെഡലുകള്‍ സ്വന്തമാക്കി. സ്വര്‍ണ്ണം-9, വെള്ളി-19, വെങ്കലം-22 എന്നിങ്ങനെയാണ് ഇന്ത്യയ്ക്ക ലഭിച്ച മെഡലുകള്‍. കേരളത്തിലെ പ്രളയത്തില്‍ സഹായിച്ച എല്ലാവര്‍ക്കുമായി താന്‍ മെഡല്‍ സമര്‍പ്പിക്കുന്നെന്ന് വെള്ളി മെഡല്‍ നേടിയ ജിന്‍സണ്‍ ജോണ്‍സണ്‍ പറഞ്ഞു.

ALSO READ:ഏഷ്യൻ ഗെയിംസ് 2018 : ലോംഗ് ജംപില്‍ മലയാളിതാരത്തിന് വെള്ളി മെഡൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button