Latest NewsKerala

സംസ്ഥാനത്ത് ഇന്ധന വിലയില്‍ വീണ്ടും വര്‍ധനവ്; ആശങ്കയോടെ ജനങ്ങള്‍

ഒന്‍പത് ദിവസത്തിനിടെ പെട്രോളിന് 1.01 രൂപയാണ് വര്‍ധിച്ചത്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വിലയില്‍ വീണ്ടും വര്‍ധനവ്. തുടര്‍ച്ചയായുണ്ടാകുന്ന ഇന്ധനവില വര്‍ധനവിനെ തുടര്‍ന്ന് ആശങ്കയിലാണ് സാധാരണക്കാര്‍. തുടര്‍ച്ചയായി ഒന്‍പതാം ദിവസമാണ് പെട്രോളിന് വില വര്‍ധിക്കുന്നത്. പെട്രോളിന് തിരുവനന്തപുരത്ത് ഇന്ന് 14 പൈസ വര്‍ധിച്ച് 81.45 രൂപയായി. ഡീസലിന് 15 പൈസ വര്‍ധിച്ച് 74.74 രൂപയായി.

Also Read : ഇന്ധന വിലയ്‌ക്കെതിരെ പോരാടാന്‍ ഇ-ഓട്ടോകള്‍ എത്തുന്നു

ഒന്‍പത് ദിവസത്തിനിടെ പെട്രോളിന് 1.01 രൂപയാണ് വര്‍ധിച്ചത്. ഡീസലിന് എട്ട് ദിവസത്തിനിടെ 94 പൈസയാണ് വര്‍ധിച്ചത്. ഇന്നലെ ഡീസലിനും പെട്രോളിനും 16 പൈസയും വീതം വിണ്ടും കൂടിയിരുന്നു. പെട്രോള്‍ വില കൊച്ചിയില്‍ 80 രൂപ കടന്നു. നഗരപരിധിക്കു പുറത്തു വില 81 രൂപയായി. 16 പൈസയാണ് ഇന്നലെ കൂടിയത്. ഡീസല്‍വില നഗരത്തില്‍ 74 രൂപയ്ക്കടുത്തായി. 15 പൈസ ഇന്നലെ മാത്രം ഉയര്‍ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button