KeralaLatest News

ഇന്ധന വിലയ്‌ക്കെതിരെ പോരാടാന്‍ ഇ-ഓട്ടോകള്‍ എത്തുന്നു

തിരുവനന്തപുരം: തുടര്‍ച്ചയായുണ്ടാകുന്ന ഇന്ധന വിലയെ പ്രതിരോധിക്കാന്‍ ഇ-ഓട്ടോകള്‍ നിരത്തുകള്‍ കീഴടക്കാനെത്തുന്നു. ഒരിക്കല്‍ ചാര്‍ജ് ചെയ്താല്‍ ഇ-ഓട്ടോയ്ക്ക് നൂറ് കിലോ മീറ്റര്‍ വരെ സഞ്ചരിക്കാന്‍ കഴിയും. പകല്‍ ഓടിയാല്‍ രാത്രി അഞ്ചുമണിക്കൂറോളം ചാര്‍ജ് ചെയ്താല്‍ മാത്രമേ അടുത്ത ദിവസം ഉപയോഗിക്കാന്‍ കഴിയുകയുള്ളൂ. എല്‍പിജി, സിഎന്‍ജി ഓട്ടോറിക്ഷകള്‍ പുറത്തിറക്കാനും സ്ഥാപനത്തിന് പദ്ധതിയുണ്ട്.

Also Read : കേരളത്തിലും ഇ-ഓട്ടോകൾ സാധ്യമാകുന്നു

ഓട്ടോമാെബൈല്‍ രംഗത്തെ പൊതുമേഖല സ്ഥാപനമായ കേരള ഓട്ടോ മൊബൈല്‍സ് ലിമിറ്റഡ് ആണ് ഇലക്ട്രിക് ഓട്ടോകള്‍ വിപണിയില്‍ എത്തിക്കുന്നത്. സ്ഥാപനത്തിലെ എഞ്ചിനീയര്‍ മാരും സാങ്കേതിക വിദഗ്ധരുമാണ് ഇ- ഓട്ടോയ്ക്ക് പിന്നില്‍. പരിസ്ഥിതി സൗഹാര്‍ദ്ദമായ യാത്രാമാര്‍ഗ്ഗങ്ങളെന്ന ആശയമാണ് ഇ- ഓട്ടോയ്ക്ക് പിന്നിലള്ളത്. ഒരു ലക്ഷത്തോളം ഓട്ടോറിക്ഷകളാണ് കെ എ എല്‍ ഇതിനകം വിപണിയില്‍ ഇറക്കിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button