Latest NewsIndia

നാല് പോലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

പരിശോധനയ്ക്കെത്തിയ സുരക്ഷ സൈനികര്‍ക്കുനേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു.

ശ്രീനഗര്‍ : ജമ്മു കശ്മീരിലെ ഷോപിയാര്‍ ജില്ലയില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ നാല് പൊലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. ജില്ലയിലെ അരഹമ എന്ന സ്ഥലത്ത് ഇന്നു രാവിലെയാണ് ഭീകരാക്രമണം ഉണ്ടായത്. സംഭവത്തില്‍ പൊലീസ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടു.

കഴിഞ്ഞ ദിവസം കാശ്മീരിലെ അനന്ത്നാഗില്‍ ഭീകരരും സുരക്ഷാസേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് തീവ്രവാദികളെ സൈന്യം വധിച്ചിരുന്നു. ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരരാണ് കൊല്ലപ്പെട്ടത്. തുടര്‍ന്ന് ഒരു വീട്ടില്‍ തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരത്തെത്തുടര്‍ന്ന് മുനിവാര്‍ഡില്‍ തിരച്ചില്‍ നടത്തുകയായിരുന്നു സൈന്യം. ഇതിനെ തുടര്‍ന്ന് ഇവിടുത്തെ ജനങ്ങളെ പോലീസ് നേരത്തേ ഒഴിപ്പിച്ചിരുന്നു. ഇന്നു രാവിലെ ഈ പ്രദേശത്ത് തിരച്ചില്‍ നടത്തുന്നതിനെടെയാണ് ആക്രമണം ഉണ്ടായത്. പരിശോധനയ്ക്കെത്തിയ സുരക്ഷ സൈനികര്‍ക്കുനേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുന്നതായാണ് റിപ്പോര്‍ട്ട്. ഇതിനെ തുടര്‍ന്ന് പ്രദേശത്തെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിരോധിച്ചിട്ടുണ്ട്.

ALSO READ:ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സൈനികന് വീരമൃത്യു

shortlink

Related Articles

Post Your Comments

Related Articles


Back to top button