കുപ്വാര: ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സൈനികന് വീരമൃത്യു. ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ജമ്മു കശ്മീരിലെ കുപ്വാര ജില്ലയിലെ കരാള്ഗുണ്ട് മേഖലയില്‍ തിരച്ചിലിനെത്തിയ സൈന്യവും ഭീകരരുമായി നടന്ന ഏറ്റുമുട്ടലിലാണ് ഒരു സൈനികന് മരിച്ചത്.
Also Read : രാജ്യത്തിന് വേണ്ടി പോരാടി വീരമൃത്യു വരിച്ച മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണൻ
ആക്രമണത്തെ തുടര്‍ന്ന് കൂടുതല്‍ സേന സ്ഥലത്തെത്തിയിട്ടുണ്ട്. ബന്ദിപോര്‍ മേഖലയിലും രക്ഷാസേനയും സൈനികരും തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുകയാണ്.വെടിവയ്പ് തുടരുകയാണ്.
Post Your Comments