ഡല്‍ഹി: റാഫേല്‍ യുദ്ധവിമാന ഇടപാടുമായി ബന്ധപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ നുണകള്‍ പ്രചരിപ്പിക്കുകയാണെന്ന് ധനകാര്യമന്ത്രി അരുണ്‍ ജയ്റ്റ്ലി. യുപിഎ സര്‍ക്കാര്‍ സമ്മതിച്ച കരാര്‍ പ്രകാരം ഒരു റാഫേല്‍ വിമാനത്തിന് 1705 കോടി രൂപയാണ് ചിലവ്. എന്നാല്‍ മോദി സര്‍ക്കാര്‍ നേരിട്ട് നടത്തിയ ഇടപാടില്‍ ചിലവാകുന്നത് 1646 കോടി രൂപ മാത്രമാണെന്ന് ജെയ്റ്റലി പറഞ്ഞു. 59 കോടി രൂപയുടെ ലാഭമാണ് രാജ്യത്തിനുണ്ടായത്.
Also Read: മാവോവാദികളും തീവ്രവാദികളും സഖ്യമുണ്ടാക്കുന്നുവെന്ന് ഇന്റലിജന്‍സ് റിപ്പോർട്ട്
ഇതോടെ 36 വിമാനങ്ങള്‍ വാങ്ങിക്കുമ്പോൾ 2124 കോടി രൂപ ഇന്ത്യയ്ക്ക് ലാഭിക്കാനായെന്നും ഇതു മനസിലാക്കാതെയാണ് കോൺഗ്രസ് അധ്യക്ഷൻ രാഹുല്‍ ഗാന്ധി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ജനങ്ങളോട് വസ്തുത വിരുദ്ധമായ പരാമർശങ്ങൾ റാഫേൽ ഇടപാടിനെ കുറിച്ച് പറഞ്ഞ പ്രചരിപ്പിക്കുന്നതെന്നും ജെയ്റ്റ്ലി ആരോപിച്ചു.
Also Read: പ്രളയം: കേരളത്തിന് പൂര്‍ണ പിന്തുണ നല്കി ഈ ബാങ്കുകള്‍
മോഡി സർക്കാർ ഉണ്ടാക്കിയ പുതിയ കരാർ പ്രകാരം റാഫേല്‍ യുദ്ധ വിമാനത്തിനൊപ്പം റഡാര്‍ ഗൈഡഡ് എയർ-എയർ മിസൈലും വ്യോമ ഭൂതല മിസൈലും ഇന്ത്യയ്ക്ക് അധികമായി ലഭ്യമാകും . യുപിഎ സര്‍ക്കാരിന്റെ കരാറില്‍ ഇത് ഉള്‍പ്പെട്ടിരുന്നില്ല. ഇന്ത്യന്‍ വ്യോമസേനയുടെ ആവശ്യപ്രകാരം ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയാണ് റാഫേല്‍ വിമാനം കൈമാറുന്നതെന്നും ജെയ്റ്റ്ലി പറഞ്ഞു.
Post Your Comments