ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ ദ്യുതി ചന്ദിന് വീണ്ടും വെള്ളി മെഡൽ. വനിതകളുടെ നൂറ് മീറ്ററിൽ വെള്ളി മെഡൽ നേടിയ ദ്യുതി 200 മീറ്ററിലും രണ്ടാം സ്ഥാനത്തെത്തി. 23.20 സെക്കന്‍ഡിലാണ് ദ്യുതി ഫിനിഷ് ചെയ്തത്.
Also Read: ധോണിയുടെ സന്ദര്‍ശന ചെലവ്:വിശദീകരണവുമായി മുഖ്യമന്ത്രി
100 മീറ്റര്‍ ഫൈനലില്‍ ഫോട്ടോ ഫിനിഷിലൂടെയാണ് ഇന്ത്യന്‍ താരം രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതെങ്കിലും ഇത്തവണ ബഹ്റിന്റെ എഡിഡിയോംഗ് ഒഡിയോംഗ് നല്ല ലീഡോട് കൂടിയാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. 22.96 സെക്കന്‍ഡില്‍ മത്സരം ഓടി പൂര്‍ത്തിയാക്കിയ ബഹ്റിന് താരത്തിനു പിന്നിലായി 23.20 സെക്കന്‍ഡിലാണ് ഇന്ത്യയുടെ വെള്ളി നേട്ടവുമായി ദ്യുതി ചന്ദ് ഓടിയെത്തിയത്. ചൈനയുടെ യോംങ്ങ്ലി വേയ്ക്കാണ് വെങ്കല മെഡല്‍.
Post Your Comments